RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com http://www.mangalam.com/.html News en-US /loading-logo.jpg http://www.mangalam.com/ 88 31 mangalam newspaper ശുഹൈബ് വധം; പ്രതികള്‍ ഡമ്മിയല്ല; പോലീസ് നടപടി ശരി: കെ. സുധാകരന്‍; സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളേയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കണ്ണുര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ഫസ്റ്റ് €ാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്‍െ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഷുഹൈബ് കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹുത്തുക്കളാണ് പ്രതികളെ തിരിച്ചറിയാന്‍ എത്തിയത്.

ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാന്‍ എന്നിവരെയാണ് പ്രതികളെ തിരിച്ചറിയാന്‍ ജയിലില്‍ എത്തിച്ചത്. ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഷുഹൈബിനെ വെട്ടിയവരില്‍ ആകാശ് തില്ലങ്കേരി ഇല്ലെന്നാണ് ഇവര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇരുവര്‍ക്കും പുറമെ മറ്റൊരു സാക്ഷി കൂടി തിരിച്ചറിയല്‍ പരേഡ് എത്തിയിരുന്നു. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യത മാനിച്ച് പേര് വെളിപ്പെടുത്തുന്നില്ലെന്നാണ് വിശദീകരണം.

അതേസമയം സാക്ഷികള്‍, പ്രതികളെ തിരിച്ചറിഞ്ഞതോടെ കെ. സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന സമരത്തിന് പ്രസക്തി നഷ്ടപ്പെട്ടു. പ്രതികള്‍ ഡമ്മികളല്ലെന്ന് കെ. സുധാകരന്‍ പ്രതികരിച്ചു. സാക്ഷികള്‍ തിരിച്ചറിഞ്ഞതിനാല്‍ അതാണ് അവസാന വാക്ക്. ഇതുവരെയുള്ള പോലീസ് നടപടി ശരിയാണെന്നും സുധാകരന്‍ പറഞ്ഞു. പിടിയിലായവര്‍ ഡമ്മി പ്രതികളാണെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടയിരുന്നു സുധാകരന്റെ സമരം.
http://www.mangalam.com/news/detail/194774-latest-news-witnesses-identify-the-accused-in-shuhaib-murder.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194774/shuhaib.jpg http://www.mangalam.com/news/detail/194774-latest-news-witnesses-identify-the-accused-in-shuhaib-murder.html Fri, 23 Feb 2018 19:24:43 +0530 Fri, 23 Feb 2018 19:24:43 +0530 ബ്ലാസ്‌റ്റേഴ്സ് ഇന്നിറങ്ങുന്നത് നിര്‍ണായക പോരട്ടത്തിന്; മത്സരം കാണാന്‍ ഇവരെല്ലാം ഗ്യാലറിയിലെത്തും
കേരള ബ്ലാസ്‌റ്റേഴ്സ് ഇന്നിറങ്ങുന്നത് നിര്‍ണായക പോരട്ടത്തിന്. ഈ പോരാട്ടം കാണാന്‍ പ്രിയ വാര്യരും ജയസൂര്യയുമെത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിക്ക് കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയെ നേരിടുന്നത്.

ഇവര്‍ക്കു പുറമെ കേരള ബ്ലാസ്റ്റേഴ്സ് ഉടമകളിലൊരാളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ചെന്നൈയിന്‍ എഫ്സി ഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കളികാണാന്‍ എത്തുമെന്നുമാണ് ഐഎസ്എല്‍ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞുള്ള റിസള്‍ട്ട് കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ പ്ലേ ഓഫിലേക്കുള്ള വഴിയടക്കും. ഇന്നത്തെ മത്സരവും കൂട്ടി മൊത്തം രണ്ട് മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്സിന് ഇനിയുള്ളത്. അടുത്ത മാസം ഒന്നിന് ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
http://www.mangalam.com/news/detail/194773-latest-news-kerala-blasters.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194773/blasters.jpg http://www.mangalam.com/news/detail/194773-latest-news-kerala-blasters.html Fri, 23 Feb 2018 19:02:10 +0530 Fri, 23 Feb 2018 19:02:10 +0530 മകളെ രണ്ട് തവണ ഗര്‍ഭിണിയാക്കിയ പിതാവ്; പതിനാറുകാരിയുടെ ജീവിതം സ്വന്തം അച്ഛന്‍ സമ്മാനിച്ച കുഞ്ഞിന്റെ അമ്മയായി
മകളെ രണ്ട് തവണ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവുശിക്ഷ. 38 വയസുകാരനാണ് പ്രതി. ഇയാള്‍. മകളെ നാല് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ രണ്ട് തവണ മകളെ ഗര്‍ഭിണിയാക്കി. പന്ത്രണ്ട് വയസ് മുതല്‍ മകളെ പീഡിപ്പിക്കാനാരംഭിച്ച ഇയാള്‍ പെണ്‍കുട്ടിക്ക് പതിനാറ് വയസ് പൂര്‍ത്തിയാകുന്നത് വരെ പീഡിപ്പിപ്പിച്ചു.

ജോലിയില്ലാതെ ആറ് വര്‍ഷത്തോളം വീട്ടിലിരുന്ന സമയത്താണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്. വര്‍ഷങ്ങളോളം പീഡിപ്പിച്ച ശേഷം ഭാര്യയേയും മറ്റ് രണ്ട് മക്കളേയും ഉപേക്ഷിച്ച് മകളുമായി ഇയാള്‍ വീട് വിടുകയായിരുന്നു. മകള്‍ക്ക് സ്വന്തം പിതാവിലുണ്ടായ ആദ്യത്തെ കുട്ടി ജീവിച്ചിരുപ്പുണ്ട്. എന്നാല്‍ രണ്ടാമത്തെ കുട്ടി രണ്ടാഴ്ച പ്രായമുള്ളപ്പോള്‍ മരിച്ചു.

പിതാവിന്റെ പീഡനത്തിനെതിരെ 2015ല്‍ പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. രണ്ട് കുട്ടികളുടേയും ഡി.എന്‍.എ പരിശോധനയില്‍ കുട്ടികളുടെ പിതാവ് പ്രതിയായ യുവാവ് തന്നെയാണെന്ന് വ്യക്തമായിരുന്നു. കൊല്‍ക്കത്തയിലാണ് സംഭവം.
http://www.mangalam.com/news/detail/194772-latest-news-father-impregnates-daughter-two-times.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194772/rape.jpg http://www.mangalam.com/news/detail/194772-latest-news-father-impregnates-daughter-two-times.html Fri, 23 Feb 2018 18:41:09 +0530 Fri, 23 Feb 2018 18:41:09 +0530 റബര്‍ കര്‍ഷകനും പഞ്ചായത്തു മെമ്പറുടെ ഭര്‍ത്താവുമായ യുവാവ് ജീവനൊടുക്കി: മരണം കടബാധ്യത മൂലം
കടബാധ്യത യുവാവ് ജീവനൊടുക്കി. റബര്‍ കർഷകനും മുൻ ചെറുകിട റബര്‍ വ്യാപാരിയുമായ നൂറനാട് കാവുംമ്പാട് പോയ്കയിൽ ആർ.ബിജുരാജ് (42) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്.

കടബാധ്യതയും ജപ്തി ഭീഷണിയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നു ഭാര്യയും പാലമേൽ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ രജനി പറഞ്ഞു.
http://www.mangalam.com/news/detail/194775-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194775/men.jpg http://www.mangalam.com/news/detail/194775-latest-news.html Fri, 23 Feb 2018 19:49:40 +0530 Fri, 23 Feb 2018 19:49:40 +0530 ആദ്യം കെ.എം മാണി മനസ് തുറക്കട്ടെ; മുന്നണിയിലേക്ക് വാതില്‍ തുറന്ന് സി.പി.എം
തൃശൂര്‍: കെ.എം മാണിക്കും കേരള കോണ്‍ഗ്രസിനും ഇടതുമുന്നണിയിലേക്ക് വഴി തുറന്നിട്ട് സി.പി.എം. മുന്നണി പ്രവേശനം സംബന്ധിച്ച് ആദ്യം കെ.എം മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്ന് സി.പി.എം നേതാവ് എ. വിജയരാഘവന്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

യു.ഡി.എഫ് വിട്ടതിന് ശേഷമുള്ള തന്റെ രാഷ്ട്രീയ നിലപാട് മാണി വ്യക്തമാക്കിയിട്ടില്ല. നിയമസഭയില്‍ പ്രത്യേക വിഭാഗമായിരിക്കും എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം മുന്നണിയില്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. മാണി സ്വന്തം നിലപാട് വ്യക്തമാക്കുന്നത് വരെ അദ്ദേഹം ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്തകള്‍ തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മാണിയുടെ കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് അഭിപ്രായം പറയേണ്ടത്. അക്കാര്യത്തില്‍ ഒരു ഘടകകക്ഷി മാത്രം അഭിപ്രായം പറയുന്നത് ശരിയല്ല. ഇത് സി.പി.എം സംസ്ഥാന സെക്രട്ടറി മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തിയാണ് മാണി പുറത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മാണിയെ കൂടെ നിര്‍ത്തി ഇടതുമുന്നണിയെ ശക്തിപ്പെടുന്നത് എതിര്‍ക്കുന്നവരില്‍ നിന്നാണ് ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്. മാണിയുടെ കാര്യത്തില്‍ മുന്നണി ഒരു തീരുമാനവും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
http://www.mangalam.com/news/detail/194771-latest-news-cpm-welcomes-km-mani-to-left-front.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194771/mani.jpg http://www.mangalam.com/news/detail/194771-latest-news-cpm-welcomes-km-mani-to-left-front.html Fri, 23 Feb 2018 18:15:32 +0530 Fri, 23 Feb 2018 18:15:32 +0530 ഭാര്യയെ പ്രതിഷ്ഠയാക്കി പ്രണയം ക്ഷേത്രം നിര്‍മ്മിച്ച് കര്‍ഷകന്‍
ബംഗുളൂരു : ഭാര്യയോടുള്ള പ്രണയം മൂലം അവളെ പ്രതിഷ്ഠയാക്കി ക്ഷേത്രം നിര്‍മ്മിച്ച് ഭര്‍ത്താവ്. 'സ്‌നേഹ ക്ഷേത്രം' എന്നറിയപ്പെടുന്ന ഈ അമ്പലം യെലന്തൂര്‍ ജില്ലയിലെ കൃഷ്ണപുര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. രാജുസ്വാമി എന്ന കര്‍ഷകനാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

2006 ലാണ് അമ്പലം പണിതത്. അന്നു മുതല്‍ ഇന്ന് വരെ എല്ലാ ദിവസവും ഇവിടെ പൂജയുണ്ട്. ശനീശ്വരന്‍, സിദ്ധപ്പാജി,നവഗ്രഹ,ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് ഭാര്യ രാജമ്മയുടെയും പ്രതിഷ്ഠ.

ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നില്‍ ഒരു വലിയ കഥയും രാജുവിന് പറയാനുണ്ട്. മൂന്ന് ഏക്കറോളം നിലം സ്വന്തമായുള്ള കര്‍ഷകനാണ് രാജു. തന്റെ സഹോദരിയുടെ മകളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. രാജുവിന്റെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നു. വിവാഹത്തിന് ശേഷം ഗ്രാമത്തില്‍ ഒരു അമ്പലം നിര്‍മ്മിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടു. എന്നാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പേ ഭാര്യ മരിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭാര്യയുടെ വിഗ്രഹവും അമ്പലത്തില്‍ പ്രതിഷ്ഠിച്ചതെന്ന് രാജു പറയുന്നു. പിന്നെയും രണ്ട് വര്‍ഷം കൊണ്ട് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കി.

ഗ്രാമവാസികള്‍ ഇതിനെതിരായിരുന്നെങ്കിലും തന്റെ ഭാര്യക്ക് സവിശേഷ ശക്തിയുണ്ടെന്നാണ് രാജുവിന്റെ വിശ്വാസം. സ്വന്തം മരണം അവള്‍ പ്രവചിച്ചിരുന്നതായും രാജു പറയുന്നു. നിരവധി ആളുകളാണ് പ്രണയക്ഷേത്രം സന്ദര്‍ശിക്കാന്‍ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
http://www.mangalam.com/news/detail/194769-latest-news-temple-for-love.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194769/temple.jpg http://www.mangalam.com/news/detail/194769-latest-news-temple-for-love.html Fri, 23 Feb 2018 18:11:22 +0530 Fri, 23 Feb 2018 18:11:22 +0530 സുനന്ദപുഷ്‌കര്‍ കേസില്‍ ഡല്‍ഹി പോലീസിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കര്‍ കേസില്‍ പ്രത്യേകസംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യസ്വാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന് നോട്ടീസയച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് സ്വാമിയുടെ വാദം. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സുബ്രഹ്മണ്യ സ്വാമിക്ക് ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരം ഉണ്ടോയെന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വതത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
http://www.mangalam.com/news/detail/194766-latest-news-supreme-court-notice-in-sunantha-pushkar-case.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194766/sunantha.jpg http://www.mangalam.com/news/detail/194766-latest-news-supreme-court-notice-in-sunantha-pushkar-case.html Fri, 23 Feb 2018 18:00:36 +0530 Fri, 23 Feb 2018 18:00:36 +0530 മല്യമാര്‍ക്ക് മാത്രം ജീവിച്ചാല്‍ മതിയോ? മധുവിനെ പോലെയുള്ള പാവങ്ങള്‍ക്കും ജീവിക്കണ്ടേ: സന്തോഷ് പണ്ഡിറ്റ്
മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. പാസ്‌പോര്‍ട്ടും കോടികളുമുള്ള മല്യമാര്‍ക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാല്‍ മതിയോ. മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേയെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. നാം ഫാസിസ്റ്റ് ചിന്താഗതി വെടിഞ്ഞ് കുറെകൂടി സഹിഷ്ണുത കാണിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നിരവധി നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങൾക്കുമാണ്
നാം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷി ആകുന്നത്....
അട്ടപ്പാടിയിലെ യുവാവിനെ ആൾക്കൂട്ടം ചേർന്നു മർദ്ദിച്ചു
കൊന്നതും (അതിനിടയിൽ കുറേ പേർ selfy എടുത്തു ആഘോഷിച്ചു),
കണ്ണൂരിലെ ശുഹെെബിന്ടെ മൃഗീയമായ കൊലപാതകവും,
ഗർഭസ്ഥ ശിശു പോലും ആക്രമണത്തിൽ കൊല്ലപ്പെടുന്നതും
നമ്മുടെ മൃഗീയ സ്വഭാവത്തിന്ടെ ഉദാഹരണങ്ങളല്ലേ ?
(കൂടാതെ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങൾ ദിവസവും നടക്കുന്നു)

എല്ലാ കൊലപാതകങ്ങളും അപലപനീയങ്ങളാണ്....
ഇതാണോ സാംസ്കാരിക കേരളം ?
ഇതാണോ No 1 സംസ്ഥാനം...?
ഈ ലോകത്ത് പാസ്പോർട്ടും, കോടികളുമുള്ള മല്ലൃമാർക്ക്
മാത്രം ജീവിച്ചാൽ മതിയോ ?
മധുവിനെ പോലത്തെ പാവപ്പെട്ടവർക്കും ജീവിക്കേണ്ടേ ?

നാം കുറെ കൂടി സഹിഷ്ണുത കാണിക്കുക....
ഫാസിസ്റ്റ് ചിന്താ ഗതി വെടിയുക...
100% സാക്ഷരത പ്രവൃത്തിയിൽ കൊണ്ടു വരിക....

എല്ലാം ഭാവിയിൽ ശരിയാകുമെന്നു വിശ്വസിക്കുന്നു....

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ...)
http://www.mangalam.com/news/detail/194760-latest-news-santhosh-pandit-on-tribal-homicide.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194760/pandit.jpg http://www.mangalam.com/news/detail/194760-latest-news-santhosh-pandit-on-tribal-homicide.html Fri, 23 Feb 2018 17:38:07 +0530 Fri, 23 Feb 2018 17:38:07 +0530 കൊലയാളികളുടെ നേതാവിനെ ഇവിടെ വേണ്ട; ആദിവാസികളുടെ സമരപ്പന്തലില്‍ എത്തിയ ഷംസുദീന്‍ എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം
പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊന്നതിനെതിരെ നടക്കുന്ന ഉപരോധ സമര സ്ഥലത്ത് എത്തിയ മുസ്ലീംലീഗ് എം.എല്‍.എ എന്‍. ഷംസുദിനെതിരെ പ്രതിഷേധം. ഉപരോധ സമരം നടക്കുന്ന സ്ഥലത്ത് എത്തിയ എം.എല്‍.എയെ സമരക്കാര്‍ തിരിച്ചയച്ചു. കൊലയാളികളുടെ നേതാവിനെ ഇവിടെ വേണ്ട എന്ന് പറഞ്ഞാണ് സമരക്കാര്‍ ഷംസുദീന്‍ എം.എല്‍.എയെ തിരിച്ചയച്ചത്.

മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട ഉബൈദ്, ഷംസുദീന്‍ എം.എല്‍.എയുടെ അടുത്ത അനുയായിയാണ്. ഇയാള്‍ ഷംസുദീന്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇയാളെ ന്യായീകരിച്ച് എം.എല്‍.എ രംഗത്ത് വരികയും ചെയ്തിരുന്നു.

ഉബൈദ് മര്‍ദ്ദന സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ഷംസുദീന്‍ പറഞ്ഞിരുന്നു. ഉബൈദ് മധുവിനെ മര്‍ദ്ദിച്ചില്ല. സെല്‍ഫി എടുക്കുക മാത്രമേ ചെയ്തുള്ളൂ. ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ ഇക്കാര്യം തന്നെ വിളിച്ചു അറിയിച്ചിരുന്നുവെന്നും ഷംസുദീന്‍ അവകാശപ്പെട്ടു.
http://www.mangalam.com/news/detail/194756-latest-news-protest-against-n-shamsudin-mla.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194756/mla.jpg http://www.mangalam.com/news/detail/194756-latest-news-protest-against-n-shamsudin-mla.html Fri, 23 Feb 2018 17:22:02 +0530 Fri, 23 Feb 2018 17:22:02 +0530 കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി, അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു എന്നു പോലീസിനോടു പറഞ്ഞു: ജാനകി ടീച്ചറെ കൊന്ന ശേഷം അരുണ്‍ ചെയ്തത്
കാഞ്ഞങ്ങാട് : ചീമേനിയിലെ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി പുറത്ത്. അന്ന് താന്‍ കാമുകിയുടെ വീട്ടിലായിരുന്നുവെന്നാണ് അരുണ്‍ വ്യക്തമാക്കിയത്. നാട്ടുകാരില്‍ പലരെയും പോലീസ് ചോദ്യംചെയ്യുന്ന കൂട്ടത്തില്‍ പ്രതികള്‍ മൂന്നുപേരുമുണ്ടായിരുന്നു. കൊല നടന്ന ഡിസംബര്‍ 13-ന് രാത്രി എവിടെയായിരുന്നെന്ന് ചോദിച്ചപ്പോഴാണ് അരുണ്‍ ഇങ്ങനെ പറഞ്ഞത്. സംശയം തോന്നിയവരുടെ പട്ടിക പോലീസ് ആദ്യം തയ്യാറാക്കിയിരുന്നു. ഒന്‍പതുപേരാണ് അതിലുണ്ടായിരുന്നത്. പ്രതികളായ അരുണും വിശാഖും റെനീഷും ഈ പട്ടികയിലുണ്ടായിരുന്നു.

താന്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നെന്നാണ് വിശാഖ് നല്‍കിയ മൊഴി. ഉത്സവം കഴിഞ്ഞ് പാതിരാത്രിയോടെ താന്‍ വീട്ടിലെത്തിയെന്ന് റെനീഷും പറഞ്ഞു. ആദ്യാവസാനം പ്രതികളെ തിരയാനും മറ്റും പോലീസിനും നാട്ടുകാര്‍ക്കുമൊപ്പം നിന്നതിനാല്‍ ഇവരെ കുറിച്ച് അധിക സംശയമൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുണ്ടായില്ല. സംഭവം നടക്കുന്ന സമയത്ത് പ്രതികളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നില്ല. അതേസമയം ഫോണ്‍കോളുകള്‍ വന്നിട്ടുമില്ല. കൊല നടന്നതിന്റെ പിറ്റേനാള്‍ നാട്ടുകാരുടെ തിരച്ചിലിനൊപ്പം ഉണ്ടായിരുന്നില്ല എന്നതിനാല്‍ വിശാഖിനെയാണ് ആദ്യം സംശയിച്ചത്.

വിശാഖിന്റെ സുഹൃത്തുക്കളാണ് അരുണും റനീഷും എന്നതിനാലും ഇവരെയും സംശയിച്ചു. വിരലടയാളമെടുക്കാന്‍ വരാതിരുന്നതിനാല്‍ പോലീസിന്റെ സംശയം ഇരട്ടിച്ചു. സിനിമയ്ക്ക് പോയതിനാലാണ് വിരലടയാള ക്യാമ്പില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു അരുണിന്റെ മൊഴി. ക്യാമ്പില്‍ വരാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് റെനീഷും വിശാഖും പോലീസിനെ തക്കതായ കാരണങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവര്‍ പറഞ്ഞ മറുപടിക്ക് പിന്നാലെ അന്വേഷണമുണ്ടായില്ല. എങ്കിലും പോലീസിന്റെ സംശയം മാറിയില്ല. അങ്ങനെയാണ് ഒന്‍പതംഗപട്ടികയില്‍ ഈ മൂന്നുപേരെയും ഉള്‍പ്പെടുത്തിയത്.

കളത്തേരവീട്ടില്‍ പ്രതികളെത്തിയത് രാത്രി 9.30-നാണ് വാതില്‍ തുറന്നയുടന്‍ കൃഷ്ണന്‍മാഷെ ചവിട്ടി നിലത്തിട്ടു. ജാനകി ടീച്ചറെ വലിച്ചിഴച്ചു. പവിത്രമോതിരവും പണവും താഴത്തെ മേശവലിപ്പില്‍ നിന്ന് കിട്ടി. മുകളിലത്തെ മുറിയിലെ ഷെല്‍ഫിലായിരുന്നു സ്വര്‍ണം. ഷെല്‍ഫിന്റെ അടിഭാഗത്തെ ലോക്കറിലാണ് അവ സൂക്ഷിച്ചിരുന്നത്. കത്തികൊണ്ട് ഇളക്കി ലോക്കര്‍ പൊട്ടിക്കുകയായിരുന്നു. കൃത്യം നിര്‍വഹിച്ചശേഷം പുഴയ്ക്കരികിലേക്ക് പോയി. ഇവിടെ കുറേ സമയം ഇരുന്നു. ഇവര്‍ പോയ വഴിയിലൂടെ പിന്നീട് പോലീസ് നായ മണം പിടിച്ച് പോയിരുന്നു. കത്തി വലിച്ചെറിഞ്ഞ് കാലുംമുഖവും കഴുകിയശേഷം മാസ്‌ക് ഒരിടത്തും സ്വര്‍ണവും പണവും മറ്റൊരിടത്തും ഒളിപ്പിച്ചു. അതിനുശേഷമാണ് മൂന്നുപേരും വീടുകളിലേക്ക് പോയത്.
http://www.mangalam.com/news/detail/194755-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/02/194755/arun.jpg http://www.mangalam.com/news/detail/194755-latest-news.html Fri, 23 Feb 2018 17:21:43 +0530 Fri, 23 Feb 2018 17:21:43 +0530