Saturday, February 24, 2018 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 12.57 AM

ചേര്‍ത്തല- തണ്ണീര്‍മുക്കം റോഡ്‌ ടാറിങ്‌ ആരംഭിച്ചു

uploads/news/2018/02/191733/2.jpg

ചേര്‍ത്തല: ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിന്റെ ടാറിങ്‌ ആരംഭിച്ചു. ദേശീയ നിലവാരത്തില്‍ പുനര്‍നിര്‍മിക്കാനാണു നാലുമാസം മുമ്പ്‌ റോഡ്‌ പൊളിച്ചത്‌. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിടുന്നതില്‍ പ്രതിഷേധം ശക്‌തമായിരുന്നു. തുടര്‍ന്നാണു ടാറിങ്‌ ജോലികള്‍ ധ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രമം തുടങ്ങിയത്‌.
റോഡിന്റെ മധ്യഭാഗമായ മുല്ലപ്പള്ളി കലുങ്കിന്റെ സമീപത്തുനിന്നാണു ടാറിങ്‌ ആരംഭിച്ചത്‌. കട്ടച്ചിറപാലം വരെയുള്ള ഭാഗത്തെ ടാറിങ്‌ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം.
തുടര്‍ന്ന്‌ ഗുണ്ടുവളവില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്‌ത്രം വിരിച്ചതിന്‌ ശേഷമായിരിക്കും റോഡ്‌ ടാര്‍ ചെയ്യുക. കാളികുളം മുതല്‍ ചേര്‍ത്തല നഗരം വരെയുള്ള ഭാഗത്തെ നല്‌ കലുങ്കുകളുടെ പുനര്‍നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കേണ്ടതുണ്ട്‌.
കാളികുളം, വാരനാട്‌, പഞ്ചായത്ത്‌ കവലകള്‍ എന്നിവിടങ്ങിലെ ബസ്‌ ബേ നിര്‍മിക്കാന്‍ ടെലിഫോണ്‍, ഇലക്‌ട്രിക്കല്‍ പോസ്‌റ്റുകള്‍ മാറ്റേണ്ട ജോലിയും പൂര്‍ത്തിയായിട്ടില്ല. ഗുണ്ടുവളവില്‍ കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പിന്റെ തകരാറും പരിഹരിക്കേണ്ടതുണ്ട്‌. നിലവില്‍ എട്ടരമീറ്റര്‍ വരെ വീതി ഉണ്ടായിട്ടും അഞ്ചര മീറ്റര്‍ വീതിയിലാണ്‌ പുനര്‍നിര്‍മാണം നടക്കുന്നത്‌. ആറു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ പുനര്‍നിര്‍മാണത്തിനായി 12.8 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്‌.
കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയടക്കമുള്ള സ്‌ഥലങ്ങളിലേക്ക്‌ ആംബുലന്‍സ്‌ ഉള്‍പടെയുള്ള വാഹനങ്ങള്‍ കടന്ന്‌ പോകുന്നത്‌ ഇതുവഴിയാണ്‌. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ട സ്‌ഥിതിയാണ്‌.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അധികാരികള്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 13 Feb 2018 12.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW