Sunday, December 17, 2017 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.23 AM

കഴക്കൂട്ടത്ത്‌ വീട്‌ കുത്തിതുറന്ന്‌ 20 പവനും അമ്പതിനായിരം രൂപയും കവര്‍ന്നു

uploads/news/2017/10/154753/1.jpg

കഴക്കൂട്ടം: കഴക്കൂട്ടത്ത്‌ വ്യാപാരിയുടെ വീട്‌ കുത്തിതുറന്ന്‌ 20 പവനും അമ്പതിനായിരം രൂപയും കവര്‍ന്നു. വ്യാപാരി വ്യവസായി സമിതി കഴക്കൂട്ടം യൂണിറ്റ്‌ സെക്രട്ടറിയും കഴക്കൂട്ടം ഗിഫ്‌റ്റ് വേള്‍ഡ്‌ ഷോപ്പുടമയുമായ അഹമ്മദ്‌ ഷാജി വാടകയ്‌ക്ക് താമസിച്ചിരുന്ന കഴക്കൂട്ടം സെന്റ്‌ ആന്റണീസ്‌ സ്‌കുളിനടുത്തെ ഫ്‌ളാറ്റിലാണ്‌ കവര്‍ച്ച നടന്നത്‌. അയല്‍വീട്ടിലെ പിക്കാസ്‌ തട്ടിയെടുത്ത മോഷ്‌ടാവ്‌ അതുപയോഗിച്ചാണ്‌ വീടിന്റെ പിന്നിലെ കതക്‌ കുത്തിതുറക്കുകയും ഹാളിലേക്കുള്ള കതകിലെ ഗ്ലാസ്‌ അറുത്തുമാറ്റിയാണ്‌ ഉള്ളില്‍ കടന്നത്‌. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വാര്‍ണാഭരണങ്ങളും വാച്ചുകളും വെള്ളിയാഭരണങ്ങളുമാണ്‌ കള്ളന്‍ കൊണ്ടുപോയത്‌. ഇതുകൂടാതെ തൊട്ടടുത്ത്‌ രണ്ടുമുറികളും തുറന്ന്‌ അലമാരയിലെ തുണിത്തരങ്ങള്‍ വലിച്ചുവാരി വിതറിയ നിലയിലായിരുന്നു. അഹമ്മദ്‌ ഷാജിയും കുടുംബവും ശനിയാഴ്‌ച ഹൈദ്രാബാദിലേക്ക്‌ ടൂര്‍ പോയിരുന്നു. ചൊവ്വാഴ്‌ച രാത്രി മടങ്ങിയെത്തിയപ്പോഴാണ്‌ മോഷണവിവരമറിയുന്നത്‌. ഇതിനിടയ്‌ക്കുള്ള ദിവസത്തിലായിരിക്കും മോഷണം നടന്നതെന്ന്‌ കരുതുന്നു. വിരലടയാള വിദഗ്‌ധരും ഡോഗ്‌ സ്‌ക്വാഡും സ്‌ഥലത്ത്‌ തെളിവുകള്‍ ശേഖരിച്ചു. നായ്‌ മണംപിടിച്ച്‌ നായ്‌ വീടിന്റെ ഇടവഴി കാല്‍കിലോമീറ്ററോളം ഓടിയാണ്‌ നിന്നത്‌. കഴക്കൂട്ടം പൊലീസും കേസെടുത്ത്‌ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. ഇക്കഴിഞ്ഞ ശനിയാഴ്‌ച ലാപ്പ്‌ടോപ്പുമായി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്‌ഥനെന്ന്‌ പരിചയപ്പെടുത്തി കുടുംബവിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയിരുന്നു. ഇയാള്‍ നിരവധി വീടുകളിലും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ്‌ പോയതായി അയല്‍വാസികള്‍ പറയുന്നുണ്ട്‌. ഇയാളെക്കുറിച്ചും പോലീസ്‌ വിശദമായി അന്വേഷിച്ചുവരുന്നുണ്ട്‌. മാത്രമല്ല സമീപത്തെ അപചരിതരായ തൊഴിലാളികളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്‌. കള്ളന്‍ ഉടന്‍ വലയിലാകുമെന്ന പ്രതീക്ഷയിലാണ്‌ പോലീസ്‌.

Ads by Google
Advertisement
Thursday 12 Oct 2017 01.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW