Sunday, December 17, 2017 Last Updated 23 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.22 AM

ആംബുലന്‍സ്‌ കൂട്ടായ്‌മ ഒത്തുചേര്‍ന്നു; കുരുന്നു ജീവനായി

uploads/news/2017/10/154744/2.jpg

പുതുക്കാട്‌: ആറാംമാസത്തില്‍ ജനിച്ച ആദിവാസി കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി ആംബുലന്‍സ്‌ കൂട്ടായ്‌മ ഒത്തുചേര്‍ന്നു. മണ്ണാര്‍ക്കാട്‌ സ്വകാര്യ ആശുപത്രിയില്‍ മാസംതികയാതെ
ജനിച്ച കുട്ടിക്ക്‌ ന്യുമോണിയ ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റാന്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. ന്യുമോണിയയ്‌ക്കു പുറമെ ഫിക്‌സ് പിടിപെട്ടതും ഓക്‌സിജന്റെ അളവ്‌ കുറഞ്ഞതും കുട്ടിയുടെ നില അതീവ ഗുരുതരാവസ്‌ഥയിലായി. സംഭവം അറിഞ്ഞ ആംബുലന്‍സ്‌ ഡ്രൈവര്‍മാരുടെ കൂട്ടായ്‌മ കുട്ടിയെ രക്ഷിക്കാന്‍
മുന്നിട്ടിറങ്ങുകയായിരുന്നു. ഡ്രൈവര്‍മാരുടെ വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ സന്ദേശം നല്‍കിയതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്തുനിന്ന്‌ കുട്ടികളെ കൊണ്ടുപോകാനായി പ്രത്യേകം സജ്‌ജമാക്കിയ ആംബുലന്‍സ്‌ മണ്ണാര്‍ക്കാട്‌ എത്തുകയായിരുന്നു. പ്രസവിച്ചതു മുതല്‍ കൃത്രിമ ശ്വാസം
നല്‍കിയിരുന്ന കുട്ടിയെ ആധുനിക സജ്‌ജീകരണമുള്ള ആംബുലന്‍സിലേക്ക്‌ മാറ്റുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ മണ്ണാര്‍ക്കാടുനിന്ന്‌ പുറപ്പെട്ട ആംബുലന്‍സിന്‌ തിരുവനന്തപുരം വരെയുള്ള പാതയില്‍ നൂറോളം ആംബുലന്‍സ്‌ ഡ്രൈവര്‍മാരാണ്‌ വഴിയൊരുക്കാന്‍ കൂടെച്ചേര്‍ന്നത്‌. ഓരോ ജില്ലയിലും ആംബുലന്‍സ്‌ ഡ്രൈവര്‍മാര്‍ ഗതാഗതം നിയന്ത്രിക്കാനും പൈലറ്റ്‌ ഒരുക്കാനും കൂടെയുണ്ടായിരുന്നു. തൃശൂര്‍ ജില്ലയില്‍ പാലിയേക്കര മുതല്‍ ചാലക്കുടിവരെ പോലീസിന്റെ സഹായം ലഭിച്ചിരുന്നു. മുടിക്കോട്‌ മുതല്‍ അങ്കമാലിവരെ സി.എന്‍. ബാലകൃഷ്‌ണന്റെ സപ്‌തതി ട്രസ്‌റ്റിന്റെ ആംബുലന്‍സും മുമ്പില്‍ ഉണ്ടായിരുന്നു. നടത്തറയില്‍ ഗതാഗതം നിയന്ത്രിച്ചത്‌ യൂണിയന്‍ തൊഴിലാളികളാണ്‌. അഞ്ചര മണിക്കൂര്‍കൊണ്ട്‌ കുട്ടിയെയും അമ്മയെയും വഹിച്ചുള്ള ആംബുലന്‍സ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചത്‌ ഡ്രൈവര്‍മാരുടെ കൂട്ടായ്‌മയുടെ വിജയമായി.

Ads by Google
Advertisement
Thursday 12 Oct 2017 01.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW