Friday, October 20, 2017 Last Updated 48 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.20 AM

ജില്ലാ ആശുപത്രിയില്‍ മൂട്ടശല്യം രൂക്ഷം: ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ എഴുന്നേറ്റോടും

uploads/news/2017/10/154724/1.jpg

പാലക്കാട:്‌ ജില്ലാ ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളുടെ ദുരിതം തീരുന്നില്ല. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ പ്രവേശിപ്പിക്കുന്ന പുരുഷന്‍മാരുടെ വാര്‍ഡില്‍(എം.എസ്‌.സി വാര്‍ഡ്‌) മൂട്ട ശല്യം അതിരൂക്ഷമാണ്‌. 32 കിടക്കകളുള്ള ഇവിടെ മുഴുവന്‍ കിടക്കയിലും മൂട്ടകള്‍ നിറഞ്ഞ സ്‌ഥിതിയാണ്‌. ഇതില്‍ മുട്ട കടിയേറ്റ്‌ കിടക്കാനാവാതെ രോഗികള്‍ കഴിഞ്ഞ ദിവസം രാത്രി ഒപ്പുശേഖരണം നടത്തി പരാതി നല്‍കി.
കിടക്ക നിറഞ്ഞ മൂട്ടകള്‍ രോഗികളുടെ ശരീരം മുഴുവന്‍ അരിക്കുകയാണ്‌. ഓപ്പറേഷനുശേഷം കെട്ടിയ കാലിലെ ബാന്‍ഡേജിനുള്ളില്‍ മൂട്ട കയറിയതോടെ രോഗി ഏറെ പ്രയാസപ്പെട്ടു. മറ്റൊരു രോഗിയുടെ ഐവി ഫ്‌ളൂയിഡ്‌ കയറ്റാനായി കൈയില്‍ സ്‌ഥാപിച്ചിരുന്ന കാനുല ഒട്ടിച്ച പ്ലാസ്‌റ്ററിനിടയിലും മൂട്ട കയറിക്കൂടി.
അസ്വസ്‌ഥത സഹിക്കാനാവാതെ രോഗികള്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുകയാണ്‌.
എം.എസ്‌.സി വാര്‍ഡിലെ മൂട്ട ശല്യം നേരത്തെ തന്നെ അധികൃതര്‍ക്ക്‌ അറിവുണ്ട്‌. മൂട്ട ശല്യം തീര്‍ക്കാനായി മുമ്പ്‌ മരുന്നടിച്ച്‌ വാര്‍ഡ്‌ അടച്ചിടുകയും ചെയ്‌തിരുന്നു.
എന്നാല്‍ കട്ടിലില്‍ ആയിരുന്ന മൂട്ടകള്‍ അതോടെ കിടക്കയില്‍ കയറിയെന്നാണ്‌ രോഗികളുടെ പരാതി. കിടക്ക നിലത്തിട്ട്‌ കുടഞ്ഞാല്‍ എണ്ണിയാല്‍ തീരാത്തത്ര മൂട്ടകളാണ്‌ വരുന്നത്‌.
ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്ക്‌ പ്രത്യേക പരിചരണം നല്‍കുന്നതിനു പകരം മൂട്ട കടിയേറ്റ്‌ പരക്കം പായുകയാണ്‌. വിഷയം പരാതിയായി ബോധിപ്പിച്ചിട്ടും നടപടികളില്ലാത്തതില്‍ പ്രതിഷേധം ശക്‌തമാണ്‌. ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളിലധികവും പാവപ്പെട്ടവരായതിനാല്‍ പരാതികള്‍ക്കും വിലയില്ലെന്നാണ്‌ ആക്ഷേപം. ഇതിനെതിരെ പ്രതികരിക്കാനോ വിഷയം ഏറ്റെടുക്കാനോ സംഘടനകളൊന്നും രംഗത്തുവരാറുമില്ല.ആശുപത്രിയിലെ പാര്‍ക്കിങ്‌ നിരോധനത്തിനെതിരെ നിരന്തരം വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ചില യുവജനസംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. ആശുപത്രിയിലേക്ക്‌ വരുന്ന രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ഇരുചക്ര വാഹനങ്ങള്‍ക്കാണ്‌ പാര്‍ക്കിങ്‌ അനുവദിക്കാത്തത്‌. ഈ വണ്ടികളത്രയും ആശുപത്രിക്കു മുന്നിലെ റോഡരികിലാണ്‌ ഇപ്പോഴും നിര്‍ത്തുന്നത്‌. ഇതിനെതിരെ സമരപ്രഖ്യാപനങ്ങളുമായും പ്രശ്‌നം തീര്‍ത്തതായും അവകാശവാദങ്ങള്‍ ഉന്നയിച്ച്‌ വന്ന സംഘടനകളൊന്നും പിന്നീട്‌ ഇതുവഴി വന്നില്ല.

Ads by Google
Advertisement
Thursday 12 Oct 2017 01.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW