Friday, October 20, 2017 Last Updated 46 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.18 AM

സംസ്‌ഥാന ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ എത്തിയവര്‍ മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങി

uploads/news/2017/10/154699/2.jpg

കൊല്ലം: സംസ്‌ഥാന അമച്ചര്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ എത്തിയ തൃശൂരില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ ടീം താമസസൗകര്യവും മറ്റും നല്‍കിയില്ലെന്ന്‌ ആരോപിച്ചു സംഘാടകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങുകയും ചെയ്‌തു.
അമ്പതാമതു സംസ്‌ഥാന സീനിയര്‍ മെന്‍, 18-ാമതു സീനിയര്‍ വുമണ്‍, യൂത്ത്‌മെന്‍ ആന്‍ഡ്‌ വുമണ്‍, ജൂനിയര്‍ വുമണ്‍ ബോക്‌സിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ എന്നിവയാണ്‌ ഇന്നലെ കൊല്ലം ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തില്‍ ആരംഭിച്ചത്‌. ബോക്‌സര്‍മാര്‍ ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രണ്ടു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും മറ്റു രേഖകളുമായി 11നു രാവിലെ എട്ടിന്‌ കൊല്ലം ആശ്രാമം ഹോക്കി സ്‌റ്റേഡിയത്തില്‍ എത്തണമെന്ന്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. സി.ബി. റജി അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരം തൃശൂരില്‍ നിന്നുള്ള ടീം ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ഇവര്‍ക്കുള്ള താമസസൗകര്യവും കുടിവെള്ളവും ടോയ്‌ലറ്റ്‌ സൗകര്യവും മറ്റും ഒരുക്കിയിരുന്നില്ലെന്നാണ്‌ ആരോപണം. താമസസൗകര്യവും ഭക്ഷണവും സ്വന്തം നിലയില്‍ ഏര്‍പ്പാടു ചെയ്യണമെന്നു സംഘാടകര്‍ അറിയിക്കുകയായിരുന്നു. മൂന്നുദിവസമായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ താമസസൗകര്യമില്ലാതെ നെട്ടോട്ടമോടേണ്ട ഗതികേടിലാണെന്നും അവര്‍ പറയുന്നു. ഒരംഗത്തില്‍ നിന്നും 400 രൂപയും ടീം രജിസ്‌ട്രേഷന്‍ എന്നപേരില്‍ 500 രൂപയും ഈടാക്കുന്നതായും ഇവര്‍ പറഞ്ഞു. താമസസൗകര്യവും കുടിവെള്ളവും ടോയ്‌ലെറ്റ്‌ സൗകര്യവും നല്‍കാത്തതു ചോദ്യം ചെയ്യുകയും സംഘാടകരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു തുടര്‍ന്നു മത്സരത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞു ബഹിഷ്‌കരിക്കുകയുമായിരുന്നു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ എളുപ്പത്തില്‍ കടന്നുപറ്റാനായി മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള ബോക്‌സര്‍മാരെ സംഘാടകര്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതായും അസോസിയേഷന്‌ അംഗീകാരമില്ലെന്നു സംശയിക്കുന്നതായും ഇവര്‍ ആരോപിച്ചു. പാലക്കാടു നിന്നുള്ള ചില ബോക്‌സര്‍മാരും സമാനസംഭവത്തില്‍ മത്സരം ബഹിഷ്‌കരിച്ചു. കലക്‌ടറോട്‌ പരാതി പറഞ്ഞ ടീമംഗങ്ങള്‍ സ്‌പോര്‍ട്‌ കൗണ്‍സിലിലും പരാതി നല്‍കി. ഇതേസമയം ആരോപണങ്ങള്‍ നിഷേധിച്ചു സംഘാടകരും രംഗത്തെത്തി. തൃശൂരില്‍ നിന്നുള്ള ടീം സ്‌ഥിരം പ്രശ്‌നക്കാരാണെന്നും ബോക്‌സിങ്‌ അസോസിയേഷന്റെ റിബല്‍ ഗ്രുപ്പുകാരാണെന്നും ഭാരവാഹികള്‍ ആരോപിക്കുന്നു. മത്സരാര്‍ഥികള്‍ക്ക്‌ എല്ലാവിധ സൗകര്യവും ഒരുക്കിയതായും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Thursday 12 Oct 2017 01.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW