Monday, February 26, 2018 Last Updated 15 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 08.16 AM

അരലക്ഷം നഴ്‌സുമാര്‍ ഇന്നു ചേര്‍ത്തലയിലെത്തും ; സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി

uploads/news/2018/02/192477/nurses.jpg

ആലപ്പുഴ: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക് തുടങ്ങി. ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 180 ദിവസം പിന്നിട്ട നഴ്‌സുമാരുടെ സമരത്തിനും ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും പിന്തുണ പ്രഖ്യാപിച്ചു യുെണെറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഹ്വാന പ്രകാരം രാവിലെ ഏഴ് മണി മുതല്‍ നാളെ രാവിലെ ഏഴ് മണി വരെയാണു പണിമുടക്ക്. സമരക്കാര്‍ക്കു നേരെ കഴിഞ്ഞദിവസമുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു ജയില്‍ നിറയ്ക്കല്‍ സമരത്തിന് യു.എന്‍.എ ആഹ്വാനം നല്‍കിയിരിക്കുന്നതിനാല്‍ അരലക്ഷം നഴ്‌സുമാര്‍ ഇന്ന് ചേര്‍ത്തലയിലെത്തും.

സ്വകാര്യാശുപത്രികളിലെ ഐ.സി.യു, എമര്‍ജന്‍സി വിഭാഗങ്ങളിലെ ഡ്യൂട്ടിയിലുള്ളവര്‍ ഒഴികെയുള്ള നഴ്‌സുമാരോടു സമരത്തില്‍ അണിനിരക്കാനാണ് ആഹ്വാനം. ജയിലുകള്‍ മൂന്ന് ലക്ഷം നഴ്‌സുമാരെക്കൊണ്ടു നിറയ്ക്കുമെന്ന് യു.എന്‍.എ. സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ മുന്നറിയിപ്പ് നല്‍കി. അതേസമയം പണിമുടക്ക് തടയണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ഹര്‍ജി നല്‍കിയിട്ടുണ്ട്്. രോഗികളോട് മനുഷ്യത്വരഹിതമായി പെരുമാറിയവരെ തിരിച്ചെടുക്കില്ല. കെ.വി.എമ്മിനൊപ്പം സമരം നടന്ന കോട്ടയത്തെ ഭാരത് ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ യു.എന്‍.എ. നേതാവ് വന്‍തുക കോഴവാങ്ങിയെന്നും കെ.വി.എം ലീഗല്‍ ഓഫീസര്‍ എ.പി. ജോര്‍ജ് ആരോപിച്ചു.

പല ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വകവയ്ക്കാതെ നടത്തുന്ന സമരത്തില്‍ ഗൂഢാലോചനയുണ്ടെന്നും തങ്ങളെ തകര്‍ക്കുകയാണു ലക്ഷ്യമെന്നും കെ.വി.എം. ആശുപത്രി ഡയറക്ടര്‍ ഡോ. വി.വി. ഹരിദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. നഴ്‌സുമാര്‍ സമരത്തില്‍നിന്നു പിന്മാറണമെന്നു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ.പി.എച്ച്.എ.) ആവശ്യപ്പെട്ടു. സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി സമരം ചെയ്യുന്നവരില്‍ യോഗ്യരായവരെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തയാറാണെന്നും ഡയറക്ടര്‍ ഡോ. വി.വി ഹരിദാസും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. അവിനാശ് ഹരിദാസും പറഞ്ഞു. സമരത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്നു പ്രഖ്യാപിച്ച ഐ.എന്‍.എ. ഉള്‍പ്പെടെയുള്ള യൂണിയനുകളെ കെ.പി.എച്ച്.എ. അഭിനന്ദിച്ചു. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ നാല് ഡിെവെ.എസ്.പിമാരുടെ നേതൃത്വത്തില്‍ ആയിരം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW