Monday, February 26, 2018 Last Updated 8 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.36 AM

ഏഷ്യന്‍ ഇന്‍വിറ്റേഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ :800-ല്‍ ജിന്‍സണ്‍; ഇന്ത്യക്ക്‌ മൂന്നു സ്വര്‍ണം കൂടി

uploads/news/2018/02/192445/s1.jpg

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി അതേ വേദിയില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍വിറ്റേഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ മൂന്നു സ്വര്‍ണം കൂടി.അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും പുരുഷ-വനിത 4-400 മീറ്റര്‍ റിലേ ടീമുകളുമാണ്‌ ഇന്ത്യക്ക്‌ സ്വര്‍ണപ്പതക്കങ്ങള്‍ സമ്മാനിച്ചത്‌.
സുവര്‍ണനേട്ടങ്ങള്‍ക്കു പുറമേ വനിതകളുടെ ഹാമര്‍ത്രോയില്‍ സരിത സിങ്ങിലൂടെ വെള്ളിയും പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ കമല്‍രാജിലൂടെ വെങ്കലവും ഇന്നലെ ഇന്ത്യ സ്വന്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മുന്‍ വെള്ളിമെഡല്‍ ജേതാവു കൂടിയായ ജിന്‍സണ്‍ 1:47.96 മിനിറ്റില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്‌ സ്വര്‍ണത്തിലേക്കു ഫിനിഷ്‌ ചെയ്‌തത്‌. സൗദി അറേബ്യയുടെ റയീദ്‌ അല്‍ജാദ്‌നിക്കാണ്‌ വെള്ളി.
പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയില്‍ മലയാളി താരങ്ങളാണ്‌ പി. കുഞ്ഞുമുഹമ്മദ്‌, ജുത്തു ബേബി എന്നിവര്‍ക്കൊപ്പം സുമിത്‌കുമാറും, ജീവന്‍ സുരേഷും അണിനിരന്ന ടീം 3:07.06 മിനിറ്റിലാണ്‌ പൊന്നണിഞ്ഞത്‌. വനിതാ വിഭാഗത്തില്‍ ഹിമാ ദാസ്‌, സോണിയ ബൈഷ്യ, സരിതാബെന്‍ ഗെയ്‌ക്ക്വാദ്‌, നിത്യശ്രീ ആനന്ദ്‌ എന്നിവരുടെ ടീം 3:37.76 മിനിറ്റിലാണ്‌ സ്വര്‍ണം നേടിയത്‌.
വനിതകളുടെ ഹാമര്‍ത്രോയില്‍ ദേശീയ ചാമ്പ്യനായ സരിത 61.75 മീറ്റര്‍ എറിഞ്ഞാണ്‌ വെള്ളി നേടിയത്‌. തന്റെ കരിയറിലെ മികച്ച ദൂരമാണ്‌ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ താരം കുറിച്ചത്‌. ഏഷ്യന്‍ ചാമ്പ്യന്‍ ചൈനയുടെ ലൂ നായ്‌ക്കാണ്‌ സ്വര്‍ണം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ 16.23 മീറ്റര്‍ ചാടിയാണ്‌ കമല്‍രാജ്‌ വെങ്കലം നേടിയത്‌.

Ads by Google
Thursday 15 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW