Friday, February 23, 2018 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.31 AM

ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്‌തികള്‍ ആദായ നികുതി വകുപ്പ്‌ കണ്ടുകെട്ടി

uploads/news/2018/02/192434/k6.jpg

കൊച്ചി: നികുതി തട്ടിപ്പു കേസില്‍ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്‌തികള്‍ ആദായ നികുതി വകുപ്പ്‌ താല്‍ക്കാലികമായി കണ്ടുകെട്ടി.
കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്‌തി വകകളാണു കണ്ടുകെട്ടിയത്‌്. നികുതി അടയ്‌ക്കാത്തവരുടെ ആസ്‌തി കണ്ടുകെട്ടാന്‍ വ്യവസ്‌ഥ ചെയ്യുന്ന പുതിയ നിയമമനുസരിച്ചുള്ള കേരളത്തിലെ ആദ്യ നടപടിയാണിത്‌. കേരളത്തിലെ എട്ടു സബ്‌ രജിസ്‌ട്രാര്‍ ഓഫീസുകളുടെ കീഴിലെയും ബംഗളുരുവിലെയുംശ്രീവത്സം ഗ്രൂപ്പിന്റെ ആസ്‌തികളുടെ പേരിലാണു നടപടി. നാഗാലാന്‍ഡിലെ മുന്‍ പോലീസ്‌ ഉദ്യോഗസ്‌ഥനും ശ്രീവത്സം ഗ്രൂപ്പ്‌ ഉടമയുമായ എം.കെ.ആര്‍. പിള്ള, ഭാര്യ വത്സല, മക്കളായ അരുണ്‍ രാജ്‌, വരുണ്‍ രാജ്‌ എന്നിവരുടെ പേരിലുള്ള ആസ്‌തികളാണിത്‌.
നാഗാലാന്‍ഡിലെ സേവനത്തിനിടെ ബിനാമി ഇടപാടുകളിലൂടെ എം.കെ.ആര്‍. പിള്ള കോടികള്‍ കേരളത്തിലേക്കു കടത്തിയെന്ന്‌ ആദായ നികുതി വകുപ്പ്‌ കണ്ടെത്തിയിരുന്നു. നികുതിയും പിഴയും അടക്കം 288 കോടി രൂപ സര്‍ക്കാരിലേക്ക്‌ അടയ്‌ക്കാന്‍ ആദായ നികുതി വകുപ്പ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നികുതി അടയ്‌ക്കാത്ത സാഹചര്യത്തിലാണു നടപടി.

Ads by Google
Thursday 15 Feb 2018 01.31 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW