Friday, February 23, 2018 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 06.10 PM

ചെങ്ങന്നൂരില്‍ താന്‍ മത്സരിക്കുമെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് പി.എസ് ശ്രീധരന്‍ പിള്ള

uploads/news/2018/02/191984/bjp.jpg

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് പി.എസ് ശ്രീധരന്‍പിള്ള. ഇക്കാര്യം ഇതുവരെ താനോ, പാര്‍ട്ടിയോ തീരുമാനിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ഥാനമാനങ്ങളുടെ പിറകെ പോയിട്ടില്ല, ഇനി പോകുകയുമില്ല. എനിക്ക് അതാവണം, ഇതാവണം എന്നുപറഞ്ഞ് പാര്‍ട്ടി നേതൃത്വത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും, അങ്ങനെ ആഗ്രഹിച്ചിട്ടുമില്ലെന്നും വെറുതെ വാര്‍ത്ത മെനയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW