Saturday, February 24, 2018 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.50 PM

പിറന്നാള്‍ ആഘോഷിക്കാന്‍ ബിനുവിനെ ക്ഷണിച്ചത് ഒരു സുഹൃത്ത്, രണ്ടു വര്‍ഷമായി ചെന്നൈതില്‍ ഇല്ല:ഗുണ്ട ബിനു പറയുന്നു കേട്ടതൊന്നും സത്യമല്ല

uploads/news/2018/02/191975/binu.jpg

ചെന്നൈ: ഗുണ്ടാ നേതാവ് ബിനു പോലീസില്‍ കീഴടങ്ങി. രക്ഷപെട്ടു എങ്കിലും പോലീസിന്റെ വേട്ടയാടല്‍ മൂലം താന്‍ കീഴടങ്ങുകയാണ് എന്നു ബിനു. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴനാട് പോലീസ് ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ബിനുവിന്റെ കീഴടങ്ങല്‍. പതിനഞ്ചാം വയസില്‍ ചെന്നൈയില്‍ എത്തിയ ബിനു എട്ടു കൊലപാതക കേസുകളില്‍ അടക്കം 25 ല്‍ അധികം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

1994 ല്‍ തൃശൂരില്‍ നിന്നു തമിഴ്‌നാട്ടില്‍ എത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണു ഗുണ്ട ബിനു(45) എന്ന പേരില്‍ അറിയപ്പെടുന്നത്. കാഞ്ചിപുരം അതിര്‍ത്തി പ്രദേശമായ മലയംപക്കത്ത് കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ബിനുവിന്റെ ജന്മദിനാഘോഷം. ഇതില്‍ പങ്കെടുക്കാന്‍ എത്തിയ 73 ഗുണ്ടാകളേയും പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു. പുറത്തു വന്ന വാര്‍ത്തകള്‍ തെറ്റാണ് എന്നു ബിനു മാധ്യമങ്ങളോടു പറയുന്നു.

തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. പിറന്നാള്‍ ആഘോഷിക്കാന്‍ എത്തണം എന്നു സുഹൃത്തു പറഞ്ഞതിനാലാണു ചെന്നൈയില്‍ എത്തിയത് എന്നു ബിനു പറയുന്നു. ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് ഇത്രയും ആളുകള്‍ ഇവിടെ എത്തിയ വിവരം പോലും താനറിയുന്നത് എന്നു ബിനു പറയുന്നു. ഇതിലൊന്നും തനിക്കു യാതൊരു പങ്കും ഇല്ല. ആരാഗ്യപ്രശ്‌നങ്ങള്‍ മൂലം രണ്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നു പോയിരുന്നു. മറ്റു ബന്ധങ്ങള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ബിനു പറയുന്നു.

Ads by Google
Tuesday 13 Feb 2018 03.50 PM
YOU MAY BE INTERESTED
TRENDING NOW