Saturday, February 24, 2018 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 08 Feb 2018 03.28 PM

രുചിപ്പെരുമയില്‍ മലബാര്‍

uploads/news/2018/02/190641/mdmcokryJANII18.jpg

തനതുരുചികൊണ്ട് വേറിട്ടുനില്‍ക്കുന്നവയാണ് മലബാര്‍ വിഭവങ്ങള്‍. മസാലയുടെ നറുമണം പരത്തുന്ന ചില മലബാര്‍ വിഭവങ്ങളിതാ.....

കോഴി നിറച്ചത്


ആവശ്യമുള്ള സാധനങ്ങള്‍
ഡ്രസ് ചെയ്ത മുഴുവന്‍ കോഴി - ഒന്ന്
സവാള - 4 എണ്ണം (കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
തക്കാളി - 3 എണ്ണം
മുട്ട പുഴുങ്ങിയത് - 3 എണ്ണം (തോടുകളഞ്ഞ് കത്തികൊണ്ട് വരഞ്ഞുവയ്ക്കുക)
വെളിച്ചെണ്ണ - ആവശ്യത്തിന്
മുളകുപൊടി - 4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി - 2 1/2 ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് - 2 നുള്ള്
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി അല്ലി - 12 എണ്ണം (അരച്ചത്)
ഇഞ്ചി - 1 വലിയ കഷണം (അരച്ചത്)
കറിവേപ്പില - 4 തണ്ട്
നാരങ്ങാനീര് - 1 നാരങ്ങയുടേത്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


കോഴി വൃത്തിയായി കഴുകി കോഴിയുടെ അകവും പുറവും വരഞ്ഞുവയ്ക്കുക. ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലി പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ അല്‍പ്പം വെള്ളത്തില്‍ കുഴച്ച്
പേസ്റ്റ് പോലെയാക്കി കോഴിയുടെ അകത്തും പുറത്തും പുരട്ടുക.
ശേഷം രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കോഴിയുടെ ഉള്ളില്‍ നിറയ്ക്കാനുള്ള കൂട്ട് തയാറാക്കാന്‍


ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഒരു സവാള അരിഞ്ഞത്, പച്ച മുളക്, കറിവേപ്പില, ഇഞ്ചിയും വെളുത്തു ള്ളിയും അരച്ചത് എന്നിവ പകുതി വീതം ഇട്ടു നന്നായി വഴറ്റുക.ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവയും പകുതി വീതം ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ശേഷം അതിലേക്ക് മുട്ട ഇട്ട് നന്നായി ഇളക്കി വാ ങ്ങുക.കോഴിയുടെ അകത്ത് മുട്ടക്കൂട്ട് നിറച്ച് വയ്ക്കുക. കുഴിവുള്ള ഒരു ചീനച്ചട്ടി എടുത്ത് അതില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കോഴി ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. ഓവനില്‍ വച്ചും വേവിച്ചെടുക്കാവുന്നതാണ്. കോഴി പൊരിച്ചതിനു ശേഷം ബാക്കിയുള്ള സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിച്ചം വന്ന എണ്ണയില്‍ നന്നായി വഴറ്റി അതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വേകുമ്പോള്‍ അതി ലേക്ക് ബാക്കിവന്ന മുളകുപൊടി, മല്ലി പ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ്, പെരുംജീരകം എന്നിവ ചേര്‍ത്ത് എ ണ്ണ തെളിയുന്നത് വരെ വഴറ്റി എടുക്കുക. ഈ മസാലയിലേക്ക് കോഴി ചേര്‍ത്ത് നന്നായി ഇളക്കി ചെറു ചൂടില്‍ അല്‍പ്പസമയം അടച്ച് വേവിച്ചെടുക്കാം.

കോഴി ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍ ബിരിയാണി അരി - 1 കിലോ
കോഴിയിറച്ചി - 1 കിലോ
സവാള - 1/2 കിലോ (കനം കുറച്ച് അരിഞ്ഞത്)
ഡാല്‍ഡ - 1 കപ്പ്
ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് ചതച്ചത് - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 നുള്ള്
കശകശ - 1/2 ടീസ്പൂണ്‍
കറുവാപ്പട്ട - 4 കഷണം
ഏലക്കായ - 6 എണ്ണം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം
പെരുംജീരകം - 1 ടീസ്പൂണ്‍
പനിനീര്‍ - 1 ടീസ്പൂണ്‍
ചെറുനാരങ്ങനീര് - 1 നാരങ്ങയുടേത്
തൈര് - 1 1/2 കപ്പ്
തക്കാളി - 3 എണ്ണം
മല്ലിയില അരിഞ്ഞത് - 1/4 കപ്പ്
പുതിനയില അരിഞ്ഞത് - 1/4 കപ്പ്
കറിവേപ്പില - 4 തണ്ട്
ഉപ്പ് - പാകത്തിന്
നെയ്യ് - 50 ഗ്രാം
ഗരംമസാലപ്പൊടി - 1/2 ടീസ്പൂണ്‍
ജാതിപത്രി - 3 എണ്ണം
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മൈദ - കുറച്ച്

തയാറാക്കുന്ന വിധം


കോഴിയിറച്ചി വൃത്തിയാക്കി ഇടത്തരം കഷണങ്ങളായി മുറിക്കുക. കോഴി കഷണങ്ങളില്‍ തൈര്, ഉപ്പ്, മഞ്ഞള്‍പ്പൊടി, എന്നിവയും തക്കാളി ചെറുതായി മുറിച്ചതും മല്ലിയില, പുതിനയില എന്നിവയും ചേര്‍ത്ത് കുഴച്ച് മാറ്റിവയ്ക്കണം. അരി കഴുകി കറുവാപ്പട്ടയും പാകത്തിന് ഉപ്പും വെള്ളവും ചെറുനാരങ്ങനീരും ചേര്‍ത്ത് വേവിച്ച് പകുതി വേവാകു മ്പോള്‍ വാങ്ങി വെളളം വാലാന്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യും കുറച്ച് ഡാല്‍ഡയും ഒഴിച്ച് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, സവാള അരിഞ്ഞതിന്റെ പകുതിഭാഗം എന്നിവ വറുത്തുകോരുക. ഈ നെയ്യില്‍ ബാക്കിവന്ന സവാള വഴറ്റിയെടുക്കുക. വഴന്നുവന്ന സവാളയില്‍ കോഴിയിറച്ചി ചേര്‍ത്ത് നന്നായി ഇളക്കി വെളുത്തുള്ളി ചതച്ചത് , ഇഞ്ചി ചതച്ചത്, കശകശ, ജാതിക്ക, പെരുംജീരകം, ഏലയ്ക്ക പൊടിച്ചത്, എന്നിവ ചേര്‍ക്കുക. പാകമായാല്‍ ബിരിയാണി പാത്രത്തില്‍ അല്‍പ്പം നെയ്യൊഴിച്ച് ഇറച്ചി അടിയില്‍ നിരത്തി മുകളില്‍ മസാലക്കൂട്ട് നിരത്തി വേവിച്ചുവെച്ച പകുതി ചോറ് മസാലയ്ക്ക് മുകളില്‍ നിരത്തി ശേഷം ആദ്യം വറുത്ത് മാറ്റിവെച്ച സവാള ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയിട്ട്. അതിന് മുകളില്‍ ബാക്കി ചോറ് നിരത്തിയശേഷം പനിനീര്, നെയ്യ് എ ന്നിവ ചോറിനുമീതെ ഒഴിക്കണം. പാത്രം അടച്ചശേഷം പാത്രത്തിന്റെ മൂടി മൈദ കുഴച്ചതുകൊണ്ട് സീല്‍ ചെയ്ത് വയ്ക്കാം. ഏകദേശം ഒരു മണിക്കൂറോളം അടുപ്പില്‍ വച്ച് വേവിച്ച് വിളമ്പാം.
uploads/news/2018/02/190641/mdmcokryJANII18a.jpg
മലബാര്‍ മട്ടന്‍ കറി

മലബാര്‍ മട്ടന്‍ കറി


ആവശ്യമുള്ള സാധനങ്ങള്‍
ആട്ടിറച്ചി ചെറു കഷണങ്ങളാക്കിയത് - 300 ഗ്രാം
തേങ്ങ - 1 എണ്ണം
ചെറിയ ഉള്ളി - 100 ഗ്രാം
പെരും ജീരകം - 1/4 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍
പച്ചമുളക് - 3 എണ്ണം
ഉള്ളി - 100 ഗ്രാം
തക്കാളി ചെറുതായരിഞ്ഞത് - ഒന്ന്
ഇഞ്ചി ചതച്ചത് - 1 കഷണം
വെളുത്തുള്ളി അല്ലി ചതച്ചത്- 6 എണ്ണം
കറിവേപ്പില - 2 തണ്ട്
മല്ലിയില -കുറച്ച്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പെരും ജീരകം, പച്ചമുളക് എന്നിവ വറുത്തരയ്ക്കുക. ചട്ടി അടുപ്പില്‍വച്ച് ചൂടായ ശേഷം എണ്ണയൊഴിച്ച് ഉള്ളി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക.മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം തക്കാളിയും മട്ടനും ചേര്‍ത്തിളക്കി ഇറച്ചിയില്‍ മസാല പിടിച്ച ശേഷം വെള്ളമൊഴിച്ച് അടച്ചു വേവിക്കുക. പിന്നീട് ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക.

മസാല ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കിയത് - 1 കിലോ
കട്ടി തേങ്ങാപ്പാല്‍ - 1 കപ്പ്
സവാള - 1 എണ്ണം (നീളത്തില്‍ കനംകുറച്ച് അരിഞ്ഞത്)
ഇഞ്ചി ചെറുതായരിഞ്ഞത് - 1 വലിയ കഷണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് - 5 എണ്ണം
വെള്ളം - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

മസാലക്കൂട്ടിന് ആവശ്യമുള്ള സാധനങ്ങള്‍
കുരുമുളക് - 1 /2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 8 എണ്ണം
മഞ്ഞള്‍പ്പൊടി - 1 /2 ടീസ്പൂണ്‍
വെളുത്തുളളി - 6 അല്ലി
ചെറിയ ഉള്ളി - 10 എണ്ണം
മല്ലിപ്പൊടി - 1 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മസാലയ്ക്കുള്ളത് പാകത്തിന് വെള്ളം ചേര്‍ത്ത് അരച്ചുവയ്ക്കുക.
വൃത്തിയാക്കിയ ഇറച്ചിക്കഷണങ്ങളില്‍ മഞ്ഞള്‍പ്പൊടി പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം അരച്ചുവച്ച മസാലക്കൂട്ടുകള്‍ ചേര്‍ത്ത് കുഴച്ച് ഇറച്ചിക്കഷണങ്ങളില്‍ പിടിപ്പിച്ച് ഒരു മണിക്കൂര്‍ കൂടി വെക്കുക. നെയ്യ് ചൂടായി വരുമ്പോള്‍ ഇറച്ചിക്ക ഷണങ്ങള്‍ അതിലിട്ട് ബ്രൗണ്‍ നിറമാകു ന്നതുവരെ വറുത്തെടുക്കാം. ആ നെയ്യിലേക്കുതന്നെ തീ കുറച്ചുവച്ച് മിച്ചം വന്ന മസാലക്കൂട്ടുകള്‍ വഴറ്റുക. ശേഷം അതിലേക്ക് പാകത്തിന് വെള്ളം ഒഴിച്ച് അരിഞ്ഞുവെച്ച സവാളയും പച്ചമുളകും ഇഞ്ചിയും ഇട്ട് വേവിക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് കുറഞ്ഞ തീയില്‍ അല്‍പ്പസമയംകൂടി വച്ച ശേഷം അടുപ്പില്‍നിന്നിറക്കി മല്ലിയില വിതറി വിളമ്പാം.
uploads/news/2018/02/190641/mdmcokryJANII18b.jpg
മസാല ചിക്കന്‍

ചട്ടി പത്തിരി


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 250 ഗ്രാം
പഞ്ചസാര - 300 ഗ്രാം
പാല്‍ - 3 ടീസ്പൂണ്‍
മുട്ട - 14 എണ്ണം
എണ്ണ - ആവശ്യത്തിന്
അണ്ടിപ്പരിപ്പ് - 50 ഗ്രാം
ഉണക്കമുന്തിരി - 50 ഗ്രാം
കശകശ - 1/4 ടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - 1/2 സ്പൂണ്‍

തയാറാക്കുന്ന വിധം


മൈദ ചൂടു വെള്ളം ഒഴിച്ച് കുഴക്കുക. ശേ ഷം ചെറിയ ഉരുളകളാക്കി ചപ്പാത്തി യുടെ പരുവത്തില്‍ പരത്തിയെടുത്ത് ദോശക്കല്ല് ചൂടാക്കി പരത്തിയത് ഓരോന്നും പകുതി വേവിച്ചെടുക്കുക. ഏഴ് മുട്ട, മൂ ന്നു സ്പൂണ്‍ പഞ്ചസാര, കാല്‍ ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത് എന്നിവ ഫ്രയിംഗ് പാനിലിട്ടു വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക. ശേഷം മൂന്നു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഒന്നിച്ചു വഴറ്റിയെടുക്കുക.ഒരു പാത്രത്തിലേക്ക് ബാക്കിയുള്ള മുട്ട, പഞ്ചസാര, പാല്‍, എലയ്ക്കാപ്പൊടി, അല്‍പ്പം എണ്ണ ഇവ ചേര്‍ത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. പകുതി വേവിച്ച ചപ്പാത്തി ഓരോ ന്നായി എടുത്ത് കലക്കിവച്ച കൂട്ടില്‍ മുക്കി ഓരോ ചപ്പാത്തിയുടെ മുകളിലും വഴറ്റി വെച്ച കൂട്ടുകള്‍ കുറേശ്ശെ വിതറുക. ഇങ്ങനെ ഒന്നിനുമുകളില്‍ ഒന്നായി അ ടുക്കി വച്ച ചപ്പാത്തികള്‍ ചെറുതീയില്‍ വേവിച്ചെടുത്ത് വിളമ്പാം.

കല്ലുമ്മക്കായ കറി


ആവശ്യമുള്ള സാധനങ്ങള്‍
കല്ലുമ്മക്കായ വലുത് - 30 എണ്ണം
തക്കാളി നീളത്തില്‍ മുറിച്ചത് - 3എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത് - 8 എണ്ണം
ചെറിയ ഉള്ളി അരിഞ്ഞത് - 8 എണ്ണം
മഞ്ഞള്‍െപ്പാടി - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 6 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത് - 2 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 1/2 ടീസ്പൂണ്‍
ഉലുവ - 2 1/2 ടീസ്പൂണ്‍
കറിവേപ്പില - 4 തണ്ട്
മല്ലിയില അരിഞ്ഞത് - കുറച്ച്
പുളി - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


കല്ലുമ്മക്കായുടെ ഇറച്ചി ചുരണ്ടിയെ ടുത്ത് വൃത്തിയായി കഴുകി പുളി വെള്ള ത്തില്‍ അല്‍പ്പസമയം ഇട്ടുവച്ചശേഷം പിഴിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് അതില്‍ ഉലുവ യിടുക. ഉലുവ ചുവന്നു തുടങ്ങുമ്പോള്‍ ഉള്ളിയും പച്ചമുളകും കൂടിയിട്ട് വഴറ്റുക.
ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേര്‍ത്ത് വഴറ്റി അതിലേക്ക് മുളകു പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഇളക്കി കല്ലുമ്മക്കായയും ചേര്‍ക്കാം. ബാ ക്കിയുള്ള ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി കുറച്ച് വെള്ളവും ചേര്‍ക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പാത്രം അട ച്ചുവച്ച് നന്നായി വേവിക്കുക. കല്ലുമ്മ ക്കായ വെന്ത് ചാറ് കുറുകിയ ശേഷം അടു പ്പില്‍ നിന്നു വാങ്ങാം. മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം.
uploads/news/2018/02/190641/mdmcokryJANII18c.jpg
ചട്ടി പത്തിരി

മീന്‍ പത്തിരി


ആവശ്യമുള്ള സാധനങ്ങള്‍
അയക്കൂറ - 1/2 കിലോ
മൈദ - 1/4 കപ്പ്
മുളകുപൊടി - 1 ടിസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടിസ്പൂണ്‍
സവാള - 1/4 കിലോ (കനം കുറച്ച് അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം
വെള്ളം - 1 കപ്പ്
വെളുത്തുള്ളി - 4 അല്ലി
ഏലയ്ക്ക - 2 എണ്ണം
മല്ലിയില - കുറച്ച്
കറിവേപ്പില - കുറച്ച്
ഉപ്പ്, എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവ പുരട്ടി മീന്‍ വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതിട്ട് വഴറ്റി യെടുക്കുക. അതിലേക്ക് മല്ലിയില, കറിവേ പ്പില, മീന്‍ വറുത്തത് ഏലക്കാപ്പൊടി പാക ത്തിന് ഉപ്പ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി മസാല തയാറാക്കുക.മൈദയും, വെള്ളവും, ഉപ്പും ഒരു മുട്ടയും കലക്കി അപ്പച്ചട്ടിയില്‍ ഒഴിച്ച് ചുട്ടെടുക്കുക. ചുട്ടെടുത്ത രണ്ടെണ്ണത്തിന്റെയുള്ളി ല്‍ ഈ മസാല വെച്ച് ഒട്ടിക്കുക. ഈ അപ്പ ച്ചട്ടിയില്‍ത്തന്നെ കുറച്ച് നെയ്യ് ഒഴിച്ച് രണ്ട് ഭാഗവും ബ്രൗണ്‍ നിറത്തില്‍ മൊരിച്ചെടുക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
TRENDING NOW