Sunday, December 17, 2017 Last Updated 26 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 07.36 PM

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു; പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

PC George

കോഴിക്കോട്: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ആക്രമിക്കപ്പെട്ട നടിയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് കോടതിയുടെ ഉത്തരവ്.

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പി.സി ജോര്‍ജ് വെളിപ്പെടുത്തി എന്നാണ് പരാതി. ഇത്തരം കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം പി.സി ജോര്‍ജ് ലംഘിച്ചു. അവരെ ആക്ഷേപിച്ച് സംസാരിച്ചതായും പരാതിക്കാരന്‍ ആരോപിച്ചു. നേരത്തെ ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW