Friday, October 20, 2017 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 04.17 PM

വെള്ളം കുടിക്കൂ സ്മാര്‍ട്ടാകാം

ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടനയനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെയും അളവ് വ്യത്യാസപ്പെടും. ശരീരഭാരം, ശാരീരിക അധ്വാനം ഇവയൊക്കെ അനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ആവശ്യമാണ്.
uploads/news/2017/10/154980/waterdrink.jpg

ദിവസവും ആവശ്യത്തിന് വെള്ളം നാമെല്ലാം കുടിക്കാറുണ്ട്. എന്നാല്‍ ശരിയായ രീതിയിലാണോ വെള്ളം കുടിക്കാറുള്ളത്. ചിലപ്പോള്‍ നമ്മുടെയൊക്കെ ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാറുണ്ട്. മറ്റ് ചിലപ്പോള്‍ വെള്ളത്തിന്റെ അളവ് ഏറെ കുറയാറുമുണ്ട്. എങ്ങനെയാണ് ദിവസവും വെള്ളം കുടിക്കേണ്ടത് എന്നറിയണ്ടേ?

ഓരോരുത്തരുടെയും ശരീരത്തിന്റെ ഘടനയനുസരിച്ച് കുടിക്കേണ്ട വെള്ളത്തിന്റെയും അളവ് വ്യത്യാസപ്പെടും. ശരീരഭാരം, ശാരീരിക അധ്വാനം ഇവയൊക്കെ അനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ആവശ്യമാണ്. ദിനംപ്രതിയുള്ള എല്ലാ പ്രവര്‍ത്തനത്തെയും ഊര്‍ജസ്വലമാക്കുന്നതില്‍ ജലത്തിനുള്ള പങ്ക് ഒഴിവാക്കാനാകാത്തതാണ്.

ജലത്തിന്റെ പ്രാധാന്യം


'വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളികുടക്കാനില്ലെങ്ങും' ചിരപരിചിതമായ ഒരു ചൊല്ലാണിത്. നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കപ്പെടുന്നത് ജലലഭ്യതയെ ആശ്രയിച്ചാണെന്നതില്‍ സംശയമില്ല. ജലം ജീവന്റെ സ്രോതസ് തന്നെയാണ്.

ഭൂമിയിലെ ഏറ്റവും വലിയ ഈ സമ്പത്തിന്റെ 97 ശതമാനവും സമുദ്രത്തിലാണ്.അതില്‍ രണ്ട് ശതമാനം മഞ്ഞ് മൂടിയ പ്രദേശമാണ്. ഒരു ശതമാനം മാത്രമാണ് നിത്യോപയോഗത്തിനായി നമുക്ക് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ അനുദിന ജീവിതത്തില്‍ ജലത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ.

ഊര്‍ജദായകമല്ലാത്ത, എന്നാല്‍ ആവശ്യമായ ഒരു പോഷകമാണ് ജലം. വിവിധ ധര്‍മങ്ങളുടെ വാഹകനായും ജലം പ്രവര്‍ത്തിക്കുന്നു. ശരീരത്തിനാവശ്യമായ പോഷകങ്ങളെ അതാതു കോശങ്ങളില്‍ എത്തിക്കുക, വിസര്‍ജ്യവസ്തുക്കളെ നീക്കം ചെയ്യാനുള്ള ചാലകമായി പ്രവര്‍ത്തിക്കുക എന്നിവയാണ് ജലം നിറവേറ്റുന്ന ധര്‍മ്മം.

ശരീരത്തിന്റെ മൂന്നില്‍ രണ്ടും (ഏതാണ്ട് 70 ശതമാനം) ജലാംശം തന്നെയാണ്. ജലത്തിന്റെ അളവ് ശരീരത്തില്‍ നിന്നും കുറഞ്ഞാല്‍ നിര്‍ജലീകരണം സംഭവിക്കാം. ഈ നിര്‍ജലീകരണം ദൈനംദിന പ്രവര്‍ത്തനങ്ങളെ എത്രയേറെ ബാധിക്കുമെന്ന് മനസിലാക്കാവുന്നതാണ്.

ക്ഷീണം, തളര്‍ച്ച, ഓര്‍മക്കുറവ്, ഉന്മേഷമില്ലായ്മ, ശരീരത്തിലെ ലവണങ്ങളുടെ അസന്തുലിതാവസ്ഥ, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമതയിലെ വ്യതിയാനങ്ങള്‍, ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ക്രമക്കേട് മുതലായവ നിര്‍ജലീകരണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതിദത്ത ലൂബ്രിക്കന്റ്


കണ്ണിമ ചിമ്മുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ലൂബ്രിക്കേഷന്‍ മാധ്യമമായി പ്രവര്‍ത്തിക്കുന്നത് ജലമാണ്. ജലത്തിന്റെ അഭാവത്തിലൂടെ കണ്ണുകളുടെ ചലനം പോലും നഷ്ടപ്പെടാനിടയുണ്ട്.

മലബന്ധം, സന്ധികള്‍ക്കുണ്ടാകുന്ന മുറിവുകള്‍, ദഹനക്കുറവ് തുടങ്ങി നിര്‍ജലീകരണം മൂലമുണ്ടാകുന്ന രോഗാവസ്ഥകള്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്കിനെ മാറ്റിമറിക്കുന്നവയാണ്.

തിളക്കമാര്‍ന്നതും മൃദുവുമായ ചര്‍മ്മത്തിനും ജലത്തിന് സുപ്രധാന പങ്കുണ്ട്. ചര്‍മ്മ സൗന്ദര്യത്തിന് സമീകൃതാഹരത്തോടൊപ്പം ധാരാളം വെള്ളം കുടിച്ചേ മതിയാകൂ. കൂടാതെ ജലാംശം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും നിത്യജീവിതത്തിന്റെ ഭാഗമാക്കുകയും വേണം.

ഇവയൊക്കെ ആരോഗ്യവും ഉന്മേഷവും വര്‍ധിക്കാന്‍ സഹായിക്കും. വെള്ളം കുടിക്കാതെ ഇടയ്ക്ക് പഴച്ചാറുകള്‍ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. രാവിലെ ഭക്ഷണത്തോടൊപ്പം ജ്യൂസുകള്‍ കുടിക്കാം. ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താനാകും.

Advertisement
Thursday 12 Oct 2017 04.17 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW