Saturday, December 16, 2017 Last Updated 8 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 03.51 PM

രത്‌നധാരണം വിധിപ്രകാരം

''അലസത അല്ലെങ്കില്‍ മടി എന്നിവ ഉണ്ടാകുന്നതുതന്നെ നിരാശാജനകമായ അന്തരീക്ഷം വന്നുചേരുന്നതുകൊണ്ടാണ്. അധ്വാനിക്കുവാനുള്ള ഊര്‍ജ്ജവും സമ്പാദിക്കുവാനുള്ള മനസും ഒരു മനുഷ്യനില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തോല്‍വി അവന്റെ നിഘണ്ടുവിലേ ഉണ്ടാവില്ല.''
uploads/news/2017/10/154978/joythi121017a.jpg

രത്‌നധാരണം ഉത്തമമാര്‍ഗം തന്നെയാണ്. രത്‌നധാരണത്തിലൂടെ മനുഷ്യനില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്തുവാനും അവയെ നിലനിര്‍ത്തുവാനും കഴിയും.

മനുഷ്യശരീരത്തില്‍ ഉന്മേഷവും ഉണര്‍വ്വും ചിന്താശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ രത്‌നധാരണത്താല്‍ കഴിയും. മനുഷ്യനെ ഏറ്റവും കൂടുതല്‍ തോല്‍വിയിലേക്ക് നയിക്കുന്നത് അലസതയാണ്.

അലസത അല്ലെങ്കില്‍ മടി എന്നിവ ഉണ്ടാകുന്നതുതന്നെ നിരാശാജനകമായ അന്തരീക്ഷം വന്നുചേരുന്നതുകൊണ്ടാണ്. അധ്വാനിക്കുവാനുള്ള ഊര്‍ജ്ജവും സമ്പാദിക്കുവാനുള്ള മനസും ഒരു മനുഷ്യനില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തോല്‍വി അവന്റെ നിഘണ്ടുവിലേ ഉണ്ടാവില്ല. ഇതിന് രത്‌നധാരണം ഉത്തമമാണ്.

ഗ്രഹനിലയില്‍ ഗ്രഹങ്ങളുടെ ദോഷമായ നില്‍പ്പ്, അതുമുഖാന്തിരം ഉണ്ടാകുന്ന ദോഷങ്ങളും തടസങ്ങളും ഒരു വ്യക്തിക്ക് ബാധകമാണെങ്കിലും അവയെ എല്ലാം അതിജീവിക്കുവാന്‍ മനുഷ്യന് കഴിയും.

'ഗ്രഹനില' എന്നു പറയുന്നത് നമ്മുടെ ജീവിതത്തില്‍ നല്ലതും ദോഷകരവുമായ പലതും സംഭവിക്കാമെന്നുള്ള സൂചന മാത്രമാണ്.

അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തി മുന്നോട്ടുപോവുക. അതിന് ഏറ്റവും അത്യാവശ്യമായി വേണ്ടുന്നത് മനോബലമാണ്. മനോബലം ഉണ്ടെങ്കില്‍ മാത്രമേ എന്തിനെയും അതിജീവിക്കുവാനും എന്തും നേടിയെടുക്കുവാനും കഴിയൂ.

uploads/news/2017/10/154978/joythi121017b.jpg

മനുഷ്യനില്‍ അതിശക്തമായ ഊര്‍ജ്ജം കടത്തിവിടുകയും അതിലൂടെ മനോബലവും ചിന്താശക്തിയും ശാരീരികബലവും രൂപാന്തരപ്പെടുത്തുവാനും അവയെ നിലനിര്‍ത്തുവാനും രത്‌നധാരണത്താല്‍ കഴിയും.

ഗ്രഹനില പ്രകാരം മനുഷ്യനില്‍ തടസ്സപ്പെട്ടുകിടക്കുന്ന പ്രശ്‌നങ്ങളെ അതിജീവിക്കുവാനും അതുപോലെ ദുഷ്ടശക്തികളുടെ ആവാഹനത്താല്‍ ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റുവാനും ഒരു സുരക്ഷാകവചമായി പ്രവര്‍ത്തിക്കുവാനും രത്‌നധാരണത്താല്‍ കഴിയുന്നു.

ചില വ്യക്തികള്‍ എത്ര പ്രയത്‌നിച്ചാലും നേട്ടം കൈവരിക്കാന്‍ കഴിയാതെ പോകുന്നതായി കാണാറുണ്ട്.

ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് തടസ്സങ്ങളെ അതിജീവിക്കുവാനും പ്രയത്‌നഫലം പൂര്‍ണ്ണമായും ലഭിക്കുവാനും രത്‌നധാരണത്താല്‍ കഴിയും. ഇവയൊക്കെ ഫലത്തില്‍ വരണമെങ്കില്‍ രത്‌നധാരണം വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രക്രിയയാണ്.

ഗ്രഹനില വ്യക്തമായി പഠിച്ച് രത്‌നം സൂക്ഷ്മമായി തെരഞ്ഞെടുത്ത് രത്‌നധാരണവിധിപ്രകാരം രത്‌നം ധരിക്കുന്നതിലൂടെ മനുഷ്യനില്‍ ഉന്മേഷവും നല്ല ചിന്തയും ഉണ്ടാകുവാനും അവയെ വേണ്ടുവിധം നിലനിര്‍ത്തിക്കൊണ്ടുപോകുവാനും കഴിയും.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്
ഫോണ്‍: 09656173591

Ads by Google
TRENDING NOW