Sunday, December 17, 2017 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 12.46 PM

സൗദി അറേബ്യയില്‍ ഇന്ധന നിരക്ക് വർധന :തീരുമാനം ഈ മാസാവസാനം

uploads/news/2017/10/154941/article-2202831-0EE75FC200000578-395_634x421.jpg

റിയാദ്: സൗദി അറേബ്യയില്‍ ഇന്ധന, വൈദ്യുതി നിരക്കുകൾ ഉയർത്തുന്ന തീയതി ഈ മാസാവസാനം സൗദി അറേബ്യ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.

കുറഞ്ഞ വരുമാനക്കാരായ സൗദി കുടുംബങ്ങൾക്ക് സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതിക്ക് അന്തിമരൂപം നൽകുന്നതു വരെ ഇന്ധന, വൈദ്യുതി നിരക്കുകൾ ഉയർത്തുന്നത് സൗദി അറേബ്യ നീട്ടിവെച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ഇന്ധന, വൈദ്യുതി നിരക്കുകൾ ഉയർത്തുമ്പോൾ ആർക്കെല്ലാമാണ് നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകുക എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണ്. നികുതികൾ ഉയർത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ സർക്കാർ കണക്കിലെടുക്കും.

ഇന്ധന നിരക്ക് വർധന നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലൂടെ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും ഗൾഫ് രാജ്യങ്ങൾ ഈ മാസാദ്യം മുതൽ ഇന്ധന വില ഉയർത്തിയിട്ടുണ്ട്. യു.എ.ഇയും ഒമാനും ഇന്ധന വിലകൾ ഉയർത്തിയിട്ടുണ്ട്.

പുതിയ നിരക്ക് വർധനവ് നിലവിൽ വന്നതോടെ ഗൾഫിൽ പെട്രോൾ വില ഏറ്റവും കൂടുതൽ യു.എ.ഇയിലാണ്. രണ്ടാം സ്ഥാനത്ത് ഒമാനും മൂന്നാം സ്ഥാനത്ത് ഖത്തറും നാലാം സ്ഥാനത്ത് ബഹ്‌റൈനും അഞ്ചാം സ്ഥാനത്ത് കുവൈത്തുമാണ്. ഏറ്റവും വില കുറവ് സൗദിയിലാണ്.

സൗദിയിൽ മുന്തിയ ഇനം പെട്രോളിന് ലിറ്ററിന് 90 ഹലലയും ,സാദാ പെട്രോളിന് 75 ഹലലയും ഡീസലിന് 45 ഹലലയുമാണ് വില.
ഫെബ്രുവരി മുതൽ സിറ്റിസൺസ് അക്കൗണ്ട് പദ്ധതിയിൽ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്.

സബ്‌സിഡി ഇനത്തിലുള്ള ധനസഹായം അക്കൗണ്ടുകൾ വഴി വിതരണം ചെയ്തു തുടങ്ങിയ ശേഷം മാത്രമേ സബ്‌സിഡികൾ എടുത്തുകളയുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പാവപ്പെട്ട കുടുംബങ്ങൾക്കും ഇടത്തരം വരുമാനക്കാർക്കും മാത്രമായി സബ്‌സിഡിയുടെ ഗുണം പരിമിതപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങളുടെ എണ്ണത്തിനും വരുമാനത്തിനും അനുസരിച്ച് വ്യത്യസ്ത തോതിലുള്ള ധസഹായമാണ് ഓരോ കുടുംബത്തിനും ലഭിക്കുക. പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ സമ്പന്നർക്കും വിദേശികൾക്കും സബ്‌സിഡിയുടെ പ്രയോജനം പൂർണമായും നിഷേധിക്കപ്പെടും.

സബ്‌സിഡി ഇനത്തിൽ സൗദി അറേബ്യ 40,100 കോടി റിയാൽ ചെലവഴിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര നാണയ നിധി കണക്കാക്കുന്നത്. ഇതിൽ 32,250 കോടി റിയാൽ പെട്രോളിനും 3750 കോടി റിയാൽ പ്രകൃതി വാതകത്തിനുമാണ്.

ഇന്ധനത്തിനുള്ള സബ്‌സിഡി എടുത്തുകളയുന്നത് ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കരണമാണെന്ന് ഐ.എം.എഫ് പറഞ്ഞു. ലോകത്ത് പെട്രോൾ വില ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ.

ചെറിയാൻ കിടങ്ങന്നൂർ.-

Ads by Google
Thursday 12 Oct 2017 12.46 PM
YOU MAY BE INTERESTED
TRENDING NOW