Sunday, December 17, 2017 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.58 AM

വേങ്ങരയില്‍ റെക്കോഡ്‌ പോളിങ്‌ -71.99 %

uploads/news/2017/10/154875/k4.jpg

മലപ്പുറം:വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും റെക്കോഡ്‌ പോളിങ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റെക്കോഡായ 70.77% മറികടന്ന്‌ ഇക്കുറി പോളിങ്‌ ശതമാനം 71.99 ല്‍ എത്തി.

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌: വോട്ടെണ്ണല്‍ 15ന്‌

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും റെക്കോഡ്‌ പോളിങ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ റെക്കോഡായ 70.77% മറികടന്ന്‌ ഇക്കുറി പോളിങ്‌ ശതമാനം 71.99 ല്‍ എത്തി.
1,70,009 വോട്ടര്‍മാരില്‍ 1,22,376 പേര്‍ വോട്ട്‌ ചെയ്‌തു. 87,750 പുരുഷന്മാരില്‍ 56,516 പേരും 82,259 സ്‌ത്രീകളില്‍ 65,863 പേരുമാണ്‌ വോട്ട്‌ചെയ്‌തത്‌. കൂടുതലും സ്‌ത്രീ വോട്ടുകള്‍.
കഴിഞ്ഞ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 67.76, 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ 68.97, 2011 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 65.25 ശതമാനമായിരുന്നു പോളിങ്‌. 2011ലാണു വേങ്ങര നിയമസഭാ മണ്ഡലം നിലവില്‍വന്നത്‌. മണ്ഡലത്തിനു കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലും 65 ശതമാനത്തിനു മുകളില്‍ പോളിങ്‌ രേഖപ്പെടുത്തി. വോട്ടെടുപ്പ്‌ സമാധാനപരമായിരുന്നു. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ 123-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ്‌ മെഷീന്‍ തകരാറിനെ തുടര്‍ന്ന്‌ അല്‍പ സമയം വോെട്ടടുപ്പ്‌ തടസപ്പെട്ടു. ഇത്‌ ഉടന്‍ പരിഹരിച്ചു. വേങ്ങര പഞ്ചായത്തിലെ ഏഴാം നമ്പര്‍ ബൂത്തില്‍ സ്ലിപ്പ്‌ വിതരണം പൂര്‍ത്തിയാകാത്തതിനാല്‍ വോട്ടിങ്‌ വൈകി. എല്ലാ ബൂത്തുകളിലും വി.വി.പാറ്റ്‌ സംവിധാനം പൂര്‍ണമായും ഉപയോഗിച്ചു നടത്തിയ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ്‌. ഏതു സ്‌ഥാനാര്‍ഥിക്കാണു വോട്ട്‌ ചെയ്‌തതെന്നു വോട്ടര്‍ക്കു തിരിച്ചറിയാനാകുന്ന സംവിധാനമാണ്‌ വി.വി. പാറ്റ്‌.
രാവിലെ 8.30ന്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.പി. ബഷീര്‍ കുടുംബസമേതമെത്തി മമ്പുറം ജി.എം.എല്‍.പി.സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി. യു.ഡി.എഫ്‌, എന്‍.ഡി.എ സ്‌ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവരല്ലാത്തതിനാല്‍ വോട്ടുചെയ്‌തില്ലെങ്കിലും മിക്ക ബൂത്തുകളും സന്ദര്‍ശിച്ചു. വേങ്ങരയില്‍ 91, 92 ബുത്തുകള്‍ സ്‌ഥിതിചെയ്ുയന്ന വലിയോറ ഈസ്‌റ്റ്‌ എ.എം. യു.പി. സ്‌കൂള്‍ പരിസരത്ത്‌ ചെറിയ സംഘര്‍ഷാവസ്‌ഥ ഉണ്ടായെങ്കിലും പോലീസെത്തി ഒഴിവാക്കി.
ഉയര്‍ന്ന പോളിങ്‌ തങ്ങള്‍ക്കനുകൂലമാണെന്ന്‌ യു.ഡി.എഫും, എല്‍.ഡി.എഫും ഒരുപോലെ പറയുന്നു. യു.ഡി.എഫിനായി അഡ്വ. കെ.എന്‍.എ. ഖാദര്‍, എല്‍.ഡി.എഫിനായി അഡ്വ. പി.പി. ബഷീര്‍, എന്‍.ഡി.എക്കായി കെ. ജനചന്ദ്രന്‍ മാസ്‌റ്റര്‍, എസ്‌.ഡി.പി.ഐക്കായി അഡ്വ. കെ.സി.നസീര്‍ എന്നിവരാണ്‌ അങ്കത്തിനിറങ്ങിയത്‌. അഡ്വ. ഹംസ കറുമണ്ണില്‍, ശ്രീനിവാസ്‌ എന്നിവര്‍ സ്വതന്ത്രരായി മല്‍സരിച്ചു.

Ads by Google
Thursday 12 Oct 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW