Friday, October 20, 2017 Last Updated 45 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.58 AM

പോലീസ്‌ ഉന്നതരുടെ തലകള്‍ ഉരുളും

uploads/news/2017/10/154873/k2.jpg

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന എ.ഡി.ജി.പി: കെ. പത്മകുമാറിനെയും ഡിവൈ.എസ്‌.പി: ഹരികൃഷ്‌ണനെയും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സാധ്യത. ക്രൈംബ്രാഞ്ച്‌ മേധാവി സ്‌ഥാനത്തുനിന്നു മാറ്റിയ എ. ഹേമചന്ദ്രനും വകുപ്പുതലനടപടി നേരിടേണ്ടിവരും. ഇതിന്റെ ഭാഗമായി ഇവരില്‍നിന്ന്‌ ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടും.
ഈ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കേസെടുക്കാനാണു ജസ്‌റ്റിസ്‌ ജി. ശിവരാജന്‍ കമ്മിഷന്റെ ശിപാര്‍ശ. സരിത എസ്‌. നായര്‍ കഴിഞ്ഞവര്‍ഷം ജൂലൈ 25നു മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതി ഡി.ജി.പി: ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു കൈമാറിയിരുന്നു.
യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ ഇന്റലിജന്‍സ്‌ മേധാവിയായിരുന്ന ഹേമചന്ദ്രനു ഡി.ജി.പിയായി സ്‌ഥാനക്കയറ്റം ലഭിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ്‌ മേധാവിയാക്കി. പിന്നീടു ക്രൈംബ്രാഞ്ച്‌ തലവനും. ഹേമചന്ദ്രനെ വിജിലന്‍സ്‌ ഡയറക്‌ടറായി നിയമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസംവരെയുള്ള സൂചന. സോളാര്‍ റിപ്പോര്‍ട്ടോടെ എല്ലാം തകിടംമറിഞ്ഞു. ഹേമചന്ദ്രനെ കെ.എസ്‌.ആര്‍.ടി.സി. എം.ഡിയാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിക്കു പുറമേ പ്രൈവറ്റ്‌ സെക്രട്ടറി എം.വി. ജയരാജന്‍, സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ക്കുമാത്രമാണ്‌ അറിയാമായിരുന്നത്‌. ജയറാം പടിക്കലും ടി.പി. സെന്‍കുമാറുമാണ്‌ ഇതിനു മുമ്പ്‌ കെ.എസ്‌.ആര്‍.ടി.സിയെ നയിച്ച മുന്‍ ഡി.ജി.പിമാര്‍.
അശ്ലീലദൃശ്യങ്ങള്‍ പുറത്തുവിട്ടത്‌ എ.ഡി.ജി.പി: പത്മകുമാറാണെന്നാണു സരിതയുടെ കത്തിലെ പ്രധാന ആരോപണം. തൃശൂര്‍ റേഞ്ച്‌ ഐ.ജി: എം.ആര്‍. അജിത്‌കുമാറിനെതിരേ വകുപ്പുതല നടപടി ഉറപ്പായി. ഡിവൈ.എസ.്‌പി: ഹരികൃഷ്‌ണനും അന്വേഷണം നേരിടേണ്ടിവരും.
പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്കു പകരം വിജിലന്‍സിനു പുതിയ മേധാവിയെ നിയമിക്കും. ഡല്‍ഹിയിലെ കേരളാഹൗസ്‌ റെസിഡന്റ്‌ കമ്മിഷണര്‍ എന്‍.സി. അസ്‌താനയ്‌ക്കു കേന്ദ്ര ഡെപ്യൂട്ടേഷന്‍ ലഭിക്കാത്തപക്ഷം ജയില്‍ മേധാവി ആര്‍. ശ്രീലേഖയാകും വിജിലന്‍സ്‌ മേധാവിയാകുക.
അതേസമയം, സോളാര്‍ കേസ്‌ മുന്‍ അന്വേഷണസംഘത്തിലെ അംഗങ്ങളെ കൂട്ടത്തോടെ സ്‌ഥലംമാറ്റി. എസ്‌.പിമാരായ റെജി ജേക്കബിനെ തൃശൂരിലെ പോലീസ്‌ അക്കാഡമിയിലേക്കും വി. അജിത്തിനെ തീവ്രവാദവിരുദ്ധ സ്‌ക്വാഡിലേക്കും ഡിവൈ.എസ്‌.പിമാരായ കെ. സുദര്‍ശനെ കാസര്‍ഗോഡ്‌ സ്‌പെഷല്‍ ബ്രാഞ്ചിലേക്കും ജെയ്‌സണ്‍ ജോസഫിനെ കാസര്‍ഗോഡ്‌ സ്‌പെഷല്‍ യൂണിറ്റിലേക്കും മാന്നാര്‍ സി.ഐ: ബി. റോയിയെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കും എസ്‌.ഐ. ബിജു ലൂക്കേസിനെ കാസര്‍ഗോഡ്‌ സ്‌പെഷല്‍ ബ്രാഞ്ചിലേക്കുമാണ്‌ മാറ്റിയത്‌.

Ads by Google
Advertisement
Thursday 12 Oct 2017 01.58 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW