Friday, October 20, 2017 Last Updated 14 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

ജപ്പാനെ തോല്‍പ്പിച്ച്‌ ഫ്രാന്‍സ്‌ പ്രീക്വാര്‍ട്ടറിലേക്ക്‌

uploads/news/2017/10/154776/s3.jpg

ഗുവാഹത്തി: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ്‌ ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ആദ്യ മത്സരത്തില്‍ നവാഗതരായ ന്യൂ കാലിഡോണിയയെ 7-1ന്‌ മുക്കിയ അവര്‍ ഇന്നലെ ഏഷ്യന്‍ ശക്‌തികളായ ജപ്പാനെയാണ്‌ തോല്‍പിച്ചത്‌.
ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ ജയം. മത്സരത്തിന്റെ ഇരുപകുതികളിലുമായി അമിനി ഗ്യൂരി നേടിയ എണ്ണം പറഞ്ഞ രണ്ടു ഗോളുകളാണ്‌ മത്സരത്തിന്റെ വിധിയെഴുതിയത്‌.
രണ്ടാം പകുതിയില്‍ പെനാല്‍റ്റിയില്‍ നിന്ന്‌ മിയാഷിരോ ജപ്പാനു വേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും ഫ്രഞ്ച്‌ മുന്നേറ്റം തടയാന്‍ അതു മതിയാകുമായിരുന്നില്ല. രണ്ടാം ജയത്തോടെ ഗ്രൂപ്പ്‌ ഇയില്‍ ആറു പോയിന്റുമായി ഒന്നാം സ്‌ഥാനം നിലനിര്‍ത്തിയാണ്‌ ഫ്രാന്‍സ്‌ അവസാന 16-ല്‍ ഇടം ഉറപ്പിച്ചത്‌.
മികച്ച ഗോള്‍ശരാശരിയുമുള്ള അവരെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയണമെങ്കില്‍ ഇനി അദ്‌ഭുതങ്ങള്‍ സംഭവിക്കണം. തോറ്റെങ്കിലും ആദ്യ മത്സരത്തില്‍ ഹോണ്ടുറാസിനെതിരേ നേിടയ ജയത്തിന്റെ ബലത്തില്‍ ജപ്പാനും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലാണ്‌. അവസാന മത്സരത്തില്‍ ന്യൂ കാലിഡോണിയയാണ്‌ അവരുടെ എതിരാളികള്‍.

Ads by Google
Advertisement
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW