Saturday, December 16, 2017 Last Updated 8 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.30 AM

അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ ഇന്ത്യ ഇന്ന്‌ ആഫ്രിക്കന്‍ കരുത്തരായ ഘാനയ്‌ക്കെതിരേ

uploads/news/2017/10/154775/s2.jpg

ന്യൂഡല്‍ഹി: രാജ്യം ആദ്യമായി ആതിഥ്യമരുളുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ആതിഥേയര്‍ക്കിന്ന്‌ നിര്‍ണായക ദിനം. ഒരു ഈ ലോകകപ്പിലെ അവസാന മത്സരമായിരിക്കാം ഇന്ത്യ ഇന്ന്‌ കളിക്കുന്നത്‌.
പക്ഷേ ഒരു സ്വപ്‌നസാഫല്യം തേടിയാണ്‌ ഇന്ത്യയുടെ കൗമാര ഹീറോകള്‍ ഇന്ന്‌ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങുക. ലോകകപ്പില്‍ ബൂട്ടണിയുക, ഒരു ഗോള്‍ നേടുക... ഈ രണ്ടു സ്വപ്‌നങ്ങളും സഫലീകരിച്ച ഇന്ത്യ ഇന്നു കണ്ണുവയ്‌ക്കുന്നത്‌ ഒരു ജയത്തിലേക്കാണ്‌. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി തന്നെ മാറ്റിയേക്കാവുന്ന ഒരു ചരിത്ര ജയത്തിലേക്ക്‌.
കളിത്തട്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്നു രാത്രി എട്ടിന്‌ ആഫ്രിക്കന്‍ കരുത്തരായ ഘാനയാണ്‌ ഇന്ത്യയുടെ എതിരാളികള്‍. രണ്ടു തവണ കിരീടം നേടിയ പാരമ്പര്യമുള്ള എതിരാളികള്‍ക്കെതിരേ ഇറങ്ങുമ്പോഴും 120 കോടി ജനത പ്രാര്‍ഥനയിലാണ്‌. കുഞ്ഞു താരങ്ങളുടെ ആ സ്വപ്‌ന സാഫല്യത്തിനായി.
ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം കാഴ്‌ചവച്ചെങ്കിലും അമേരിക്കയോട്‌ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരേ മിന്നുന്ന കളിയാണ്‌ കെട്ടഴിച്ചത്‌.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ്‌ ഗോള്‍ പിറന്ന ആ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌ ഇന്ത്യ പൊരുതിക്കീഴടങ്ങിയത്‌. ചരിത്ര ഗോള്‍ നേടിയതിന്റെ ആഹ്‌ളാദത്തില്‍ മതിമറന്ന്‌ നില്‍ക്കവേ കൊളംബിയ നടത്തിയ കൗണ്ടര്‍ അറ്റാക്കാണ്‌ ഇന്ത്യയ്‌ക്ക് അര്‍ഹമായ സമനില തട്ടിത്തെറിപ്പിച്ചത്‌.
ആദ്യ മത്സരത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ചിരുന്ന ടീമാണ്‌ ഘാന. എന്നാല്‍ രണ്ടാം മത്സരത്തില്‍ അവര്‍ക്ക്‌ അമേരിക്കയോട്‌ ഇതേ സ്‌കോറില്‍ തോല്‍ക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യയെക്കാള്‍ വിജയം അനിവാര്യം ഘാനയ്‌ക്കാണ്‌. ഇന്ന്‌ വിജയിച്ചില്ലെങ്കില്‍ കിരീട പ്രതീക്ഷയുമായി വന്ന ആഫ്രിക്കന്‍ കരുത്തരുടെ സ്വപ്‌നങ്ങള്‍ തുലാസിലാകും.
ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയതോടെ ടീം ഇന്ത്യയുടെ ആത്മവിശ്വാസം പതിന്മടങ്ങായിട്ടുണ്ട്‌. സ്വന്തം കരുത്ത്‌ തിരിച്ചറിഞ്ഞ ടീമിന്‌ ഇപ്പോള്‍ ഒരു കാര്യത്തില്‍ ഉറച്ച ബോധ്യം വന്നിട്ടുണ്ട്‌; ഏതു ലോകോത്തര ടീമിനോടും പിടിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു സംഘമാണ്‌ തങ്ങളെന്ന ബോധ്യം.
പരിചയ സമ്പത്തില്ലായ്‌മയാണ്‌ ഇന്ത്യയെ അലട്ടുന്നത്‌. ആദ്യ രണ്ട്‌ മത്സരങ്ങളില്‍ നിന്ന്‌ പഠിച്ച പാഠങ്ങള്‍ ആണ്‌ അവസാന മത്സരത്തില്‍ തുണയാകേണ്ടത്‌. ഘാനക്കാരുടെ ശാരീരിക മികവാണ്‌. ഇന്ത്യയ്‌ക്ക് ഇന്ന്‌ ഏറ്റവും വലിയ വെല്ലുവിളിയാകുക. ശാരീരിക കരുത്തില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ്‌ അതിഥികള്‍. പ്രതിരോധത്തിലും മുന്നേറ്റത്തിലും ആഫ്രിക്കന്‍ രാജ്യക്കാരുടെ വേഗത്തിനും ശാരീരികക്ഷമതയ്‌ക്കുമൊപ്പം പിടിച്ചു നില്‍ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ ബുദ്ധിമുട്ടേണ്ടിവരും.
കടലാസില്‍ തങ്ങള്‍ കരുത്തരാണെങ്കിലും അണ്ടര്‍ 17 ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ കുറച്ചു കാണില്ലെന്ന്‌ ഘാന ടീം കോച്ച്‌ പാ ക്വാസി ഫാബിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
''ഇന്ത്യയുമായി ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ യു.എസ്‌.എ, കൊളംബിയ എന്നിവര്‍ക്കെതിരായ അവരുടെ പ്രകടനം കണ്ടു. മികച്ച ടീമാണ്‌ ഇന്ത്യ. കൂടാതെ ഇന്ന്‌ ഇന്ത്യ ആതിഥേയരുമാണ്‌. കാണികള്‍ ഇന്ത്യക്കു നല്‍കുന്ന പിന്തുണ അവഗണിക്കാനാകില്ല''- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ അത്‌ലറ്റിക്‌ തലത്തില്‍ മികവുണ്ടെന്നും ജയിക്കാന്‍ വേണ്ടി പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 12 Oct 2017 01.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW