Monday, October 23, 2017 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.24 AM

കോസ്‌റ്റ് ഗാര്‍ഡില്‍ നാവിക്‌ ഒഴിവ്‌

തീരസംരക്ഷണ സേനയില്‍ നാവിക്‌ (ഡൊമസ്‌റ്റിക്ക്‌ ബ്രാഞ്ച്‌ - കുക്ക്‌, സ്‌റ്റ്യുവാര്‍ഡ്‌) ഒഴിവുകളിലേക്ക്‌ ഉടന്‍ വിജ്‌ഞാപനമാകും. അവിവാഹിതരായ പുരുഷന്മാര്‍ക്ക്‌ അപേക്ഷിക്കാം. 2018 ഏപ്രിലില്‍ കോഴ്‌സ് തുടങ്ങും. ഓണ്‍ലൈനായി ഒക്‌ടോബര്‍ 16 മുതല്‍ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: ഒക്‌ടോബര്‍ 23.

യോഗ്യത: കുറഞ്ഞത്‌ മൊത്തം 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ്‌ ജയം. എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്കും കായികതാരങ്ങള്‍ക്കും മാര്‍ക്കില്‍ അഞ്ചുശതമാനം ഇളവുണ്ടാകും.

പ്രായം: 18 - 22 വയസ്‌. 2018 ഏപ്രില്‍ ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. 1996 ഏപ്രില്‍ ഒന്നിനും 2000 മാര്‍ച്ച്‌ 31-നും മധ്യേ ജനിച്ചവരായിരിക്കണം. എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സി.ക്കു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്‌.

ശമ്പളം: അടിസ്‌ഥാന ശമ്പളം 21700 രൂപ.

ശാരീരിക യോഗ്യത: ഉയരം - കുറഞ്ഞത്‌ 157 സെ.മീ. നെഞ്ചളവ്‌ - ആനുപാതികം. കുറഞ്ഞത്‌ അഞ്ചു സെ.മീ. വികാസം വേണം.
തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികം

കാഴ്‌ചശക്‌തി: 6/36 (Better Eye), 6/36 (Worse Eye).
സാധാരണ കേള്‍വിശക്‌തിയും ആരോഗ്യമുള്ള പല്ലുകളും ഉണ്ടായിരിക്കണം. രോഗങ്ങളോ വൈകല്യങ്ങളോ പകര്‍ച്ചവ്യാധികളോ പാടില്ല.

പരിശീലനം: 2018 ഏപ്രിലില്‍ ഐ.എന്‍.എസ്‌. ചില്‍കയില്‍ പരിശീലനം തുടങ്ങും.

തെരഞ്ഞെടുപ്പ്‌: എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തില്‍.
പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ പരീക്ഷാകേന്ദ്രമുണ്ട്‌. പരീക്ഷാകേന്ദ്രങ്ങളുടെ പട്ടിക ഇതോടൊപ്പം.
കായികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും.
1. ഏഴു മിനിറ്റില്‍ 1.6 കി.മി. ഓട്ടം.
2. 20 സ്‌ക്വാറ്റ്‌ അപ്പ്‌
3. 10 പുഷ്‌ അപ്പ്‌.

അപേക്ഷിക്കേണ്ട വിധം: www.joininidancoastguar.dgov.in എന്ന വെബ്‌സൈറ്റ്‌ മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍/രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഈ നമ്പര്‍ സൂക്ഷിച്ചുവയ്‌ക്കണം. നവംബര്‍ മൂന്നു മുതല്‍ ഒന്‍പതു വരെ വെബ്‌സൈറ്റില്‍ നിന്ന്‌ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തെടുക്കാം.
ഉദ്യോഗാര്‍ഥി രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതമുള്ള അഡ്‌മിറ്റ്‌ കാര്‍ഡിന്റെ മൂന്ന്‌ പ്രിന്റ്‌ ഔട്ട്‌ എടുക്കണം.
ഇതില്‍ മൂന്നിലും നിര്‍ദിഷ്‌ട സ്‌ഥാനത്തു കളര്‍ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിക്കണം. തെരഞ്ഞെടുപ്പു കേന്ദ്രത്തിലെത്തുമ്പോള്‍ ഇത്‌ ഉദ്യോഗാര്‍ഥി കൈയില്‍ കരുതണം.
പ്രിന്റ്‌ ഔട്ടിനൊപ്പം എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റ്‌, ജാതി സര്‍ട്ടിഫിക്കറ്റ്‌ (ബാധകമായവര്‍) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ, 10 പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവയും കൈയില്‍ കരുതണം.
അപേക്ഷയുടെ പ്രിന്റ്‌ ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുമില്ലാതെ റിക്രൂട്ട്‌മെന്റ്‌ കേന്ദ്രത്തിലെത്തുന്നവരെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

Ads by Google
Advertisement
Thursday 12 Oct 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW