Sunday, December 17, 2017 Last Updated 27 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 12 Oct 2017 01.24 AM

ബി.എസ്‌.എഫില്‍ 1074 കോണ്‍സ്‌റ്റബിള്‍ തസ്‌തികയില്‍ ഒഴിവുകള്‍

uploads/news/2017/10/154764/car1.jpg

* അവസരം പുരുഷന്‍മാര്‍ക്ക്‌ *

ബി.എസ്‌.എഫില്‍ കോണ്‍സ്‌റ്റബിള്‍ (ട്രേഡ്‌സ്മെന്‍) തസ്‌തികയിലെ 1074 ഒഴിവുകളിലേക്ക്‌ വിജ്‌ഞാപനമായി. പുരുഷന്മാര്‍ക്കാണ്‌ അവസരം. കോണ്‍സ്‌റ്റബിള്‍ (കോബ്ലര്‍)-67, കോണ്‍സ്‌റ്റബിള്‍ (ടെയ്‌ലര്‍)-28, കോണ്‍സ്‌റ്റബിള്‍ (കാര്‍പന്റര്‍)-2, കോണ്‍സ്‌റ്റബിള്‍ ഡ്രാഫ്‌റ്റ്മാന്‍)-1, കോണ്‍സ്‌റ്റബിള്‍ (പെയിന്റര്‍)-5, കോണ്‍സ്‌റ്റബിള്‍ (കുക്ക്‌)-332. കോണ്‍സ്‌റ്റബിള്‍ (വാട്ടര്‍ കാരിയര്‍)-177. കോണ്‍സ്‌റ്റബിള്‍ (വാഷര്‍മാന്‍)-131, കോണ്‍സ്‌റ്റബിള്‍ (ബാര്‍ബര്‍)-85, കോണ്‍സ്‌റ്റബിള്‍ (സ്വീപ്പര്‍)-212, കോണ്‍സ്‌റ്റബിള്‍ (വെയ്‌റ്റര്‍)-27, കോണ്‍സ്‌റ്റബിള്‍ (മാലി)-1, കോണ്‍സ്‌റ്റബിള്‍ (ഖോജി)-6 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന
തീയതി: ഒക്‌ടോബര്‍ 30.

യോഗ്യത: പത്താംക്ലാസ്‌ ജയം. തത്തുല്യവും.
1. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍
2. ഐടിഐ/വൊക്കേഷനല്‍ കോഴ്‌സില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍
3. ഐടിഐ/സമാന ട്രേഡില്‍ ദ്വിവല്‍സര ഡിപ്ലോമ.
പ്രായം: 18-23 സംവരണ വിഭാഗക്കാര്‍ക്ക്‌ നിയമാനുസൃത ഇളവ്‌. 2017 ഓഗസ്‌റ്റ് ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും.

ശാരീരിക യോഗ്യത: ഉയരം: 167.5 സെമീ, നെഞ്ചളവ്‌: 76-83 സെമീ. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
എസ്‌.ടി. വിഭാഗത്തിന്‌ ഉയരം: 162.5 സെ.മീ, നെഞ്ചളവ്‌: 76-81 സെമീ.

കാഴ്‌ചശക്‌തി: കുറഞ്ഞ ദൂരക്കാഴ്‌ച രണ്ടു കണ്ണുകള്‍ക്കും 6/6, 6/9 (കണ്ണട ധരിക്കാതെ).
ഉയര്‍ന്ന കളര്‍വിഷന്‍ വേണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, പിടച്ച ഞരമ്പുകള്‍, കോങ്കണ്ണ്‌ എന്നിവ പാടില്ല. മാനസികമായും ശാരീരികമായും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. കൃത്യനിര്‍വഹണത്തിനു തടസമായ വൈകല്യങ്ങള്‍ പാടില്ല.

തെരഞ്ഞെടുപ്പ്‌: ശാരീരിക അളവു പരിശോധന, ശാരീരികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, ട്രേഡ്‌ ടെസ്‌റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.

ശാരീരിക ക്ഷമതാ പരീക്ഷ: 24 മിനിറ്റില്‍ അഞ്ചു കി.മീ. ഓട്ടം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാഫോമും അഡ്‌മിറ്റ്‌ കാര്‍ഡും www.bsf.nic,inഎന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌ത് ഉപയോഗിക്കാം.
പൂരിപ്പിച്ച അപേക്ഷയും അഡ്‌മിറ്റ്‌ കാര്‍ഡും ബന്ധപ്പെട്ട രേഖകളും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും സഹിതം നിര്‍ദ്ദിഷ്‌ട വിലാസത്തില്‍ അയയ്‌ക്കണം. ആവശ്യമായ രേഖകള്‍ സംബന്ധിച്ച വിശദവിവരങ്ങളും സര്‍ട്ടിഫിക്കറ്റ്‌ മാതൃകകളും വെബ്‌സൈറ്റില്‍ ലഭ്യമാകും.

വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌:www.bsf.nic.in

ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌
അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ 29 ഒഴിവ്‌

ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.
29 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 20.

മാനേജര്‍ (ഗ്രേഡ്‌-ബി) 12 ഒഴിവുകളും അസിസ്‌റ്റന്റ്‌ ജനറല്‍ മാനേജര്‍ (ഗ്രേഡ്‌-സി) 10 ഒഴിവുകളും ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (ഗ്രേഡ്‌-സി) അഞ്ചൊഴിവുകളും ജനറല്‍ മാനേജര്‍ (ഗ്രേഡ്‌-ഇ) രണ്ടൊഴിവുമാണുള്ളത്‌.ആക്‌ച്വേറിയല്‍, എഫ്‌ ആന്‍ഡ്‌ എ/ഇന്‍വെസ്‌റ്റ്മെന്റ്‌സ്, ലൈഫ്‌, നോണ്‍-ലൈഫ്‌, ഐടി ലീഗല്‍ വിഭാഗങ്ങളിലാണ്‌ ഒഴിവ്‌. ജോലി പരിചയമുള്ളവര്‍ക്കാണ്‌ അവസരം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും വിജ്‌ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്കും www .iradi.gov.in എന്ന വെബ്‌സൈറ്റ്‌ കാണുക.

Ads by Google
Thursday 12 Oct 2017 01.24 AM
YOU MAY BE INTERESTED
TRENDING NOW