Friday, October 20, 2017 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Oct 2017 05.45 PM

എല്ലും തോലുമായിരുന്ന അവളെ ഇന്നു കണ്ടാല്‍ ആരും ഞെട്ടും: ഈ മാറ്റത്തിനു പിന്നില്‍ തളരാത്ത ആത്മവിശ്വസം

uploads/news/2017/10/154289/vera-1.gif

കാഴ്ചയില്‍ ഒട്ടും ഊര്‍ജസ്വലതയില്ലാത്ത നിവര്‍ന്നു നില്‍ക്കാന്‍ പോലും ആരോഗ്യമില്ലാത്ത എല്ലും തോലുമായ ഒരു പെണ്‍കുട്ടി. നാലുവര്‍ഷം മുമ്പ് അവളുടെ ഭാരം വെറും മൂപ്പതു കിലോയായിരുന്നു. ഇന്നു കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്ന സുന്ദരിയായിമാറിയിരിക്കുന്നു അവള്‍. അതിനു പിന്നില്‍ നൂറുശതമാനം ആത്മാര്‍ത്ഥമായ അര്‍പ്പണബോധവും കഠിനാധ്വാനവുമാണ്. സൗത്ത് വെസ്റ്റ് റഷ്യയിലെ സ്റ്റാവ്‌റോപൂള്‍ സ്വദേശിനി വേരാ ഷൂള്‍സ് എന്ന പെണ്‍കുട്ടിയുടെ കഥ ആരേയും അമ്പരപ്പിച്ചുകളയും. അനേറെക്‌സ്യ എന്ന രോഗമായിരുന്നു ഈ മെലിഞ്ഞ ശരീരത്തിന് കാരണം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ സൈക്കോളജിക്കല്‍ ഈറ്റിങ് ഡിസോഡര്‍.

uploads/news/2017/10/154289/vera-3.gif

വണ്ണം വയ്ക്കുമോ എന്ന ഭയംമൂലം ഭക്ഷണത്തെ അകറ്റി നിര്‍ത്തുന്ന അവസ്ഥയാണ് ഇത്. ഇതേ തുടര്‍ന്ന് ഇവര്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കുകയും വൈകാതെ കടുത്ത മാനസീകസമ്മര്‍ദ്ദത്തിന് അടിമയാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഈ ലോകത്തില്‍ ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ ഇവരുടെ മനസില്‍ ഉണ്ടാകുന്നു. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്തു ഖരപദാര്‍ത്ഥം പൂര്‍ണ്ണമായും ഉപേക്ഷിച്ചതോടെ മുടി കൊഴിച്ചിലും തുടങ്ങി. തുടര്‍ന്ന് ആത്മവിശ്വാസം കൊണ്ടു മാത്രം 30 കിലോയില്‍ നിന്നിരുന്ന വേര ഈ രൂപത്തില്‍ എത്തുകയായിരുന്നു. അവര്‍ ഇന്ന് ഒരു ഫിറ്റ്‌നസ് ഇന്‍സ്ട്രക്ട്ടര്‍ കൂടിയാണ്. താന്‍ അനോറെക്‌സ്യക്ക് അടിമപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ അവള്‍ ജിമ്മില്‍ പോകാന്‍ തീരുമാനിച്ചു.
uploads/news/2017/10/154289/vera-2.gif

ജിമ്മില്‍ എത്തിയതോടെ ഭക്ഷണം കഴിക്കുന്ന രീതിയില്‍ തന്നെ മാറ്റം വരുത്തണം എന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. തുടക്കത്തില്‍ പച്ചക്കറിയും പഴങ്ങളും കഴിച്ചിരുന്ന അവള്‍ പതിയെ പലതരത്തിലുള്ള ഭക്ഷണം കഴിച്ചു തുടങ്ങി. മസിലുകള്‍ ശക്തമാക്കുന്നതിനുള്ള വ്യായമങ്ങള്‍ തുടങ്ങി. വളരെ വേഗം തന്നെ അവള്‍ക്കു തന്റെ ശരീരം മനോഹരമായി വീണ്ടെടുക്കാന്‍ കഴിഞ്ഞു. ഇന്ന് വേരയുടെ ഭാരം 60 കിലോയാണ്. താന്‍ കടന്നു പോയ രോഗാവസ്ഥയില്‍ നിന്നു പെട്ടെന്നു മുക്തി നേടുക സാധ്യമല്ല എന്ന് ഇവര്‍ പറയുന്നു. എന്നാല്‍ എന്തൊക്ക ബുദ്ധിമുട്ടു സഹിച്ചും വിജയം നേടും എന്നു തിരുമാനിക്കുന്നവര്‍ വിജയിക്കും. ഇന്ന് ഇരുപത്തിരണ്ടായിരത്തില്‍ അധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഇവരെ പിന്തുടരുന്നു.

Ads by Google
Advertisement
Tuesday 10 Oct 2017 05.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW