Saturday, December 16, 2017 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 09 Oct 2017 05.35 PM

നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ചപ്പോള്‍ വെളളനിറമുളള ഭാഗത്തിന് സംഭവിച്ചത്: ഒരു ഇന്ത്യന്‍ യുവാവ് ചെയ്തത്

uploads/news/2017/10/153914/eyee-eye.gif

ന്യൂഡല്‍ഹി : നേത്രഗോളത്തില്‍ ടാറ്റൂ പതിപ്പിച്ച് ആദ്യ ഇന്ത്യന്‍ യുവാവ്. ഡല്‍ഹി സ്വദേശിയായ 28കാരനായ കരണ്‍ ആണ് കണ്ണിനകത്ത് പച്ചകുത്തിയത്. നേത്രഗോളത്തിലേക്ക് നിറം കുത്തിവച്ച് വെളളനിറമുളള ഭാഗം മറ്റൊരു നിറത്തിലേക്ക് മാറ്റുന്നതാണ് ഐബോള്‍ ടാറ്റു എന്നറിയപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ പിന്നെ ഇതേ നിറത്തിലായിരിക്കും നേത്രഗോളം ഉണ്ടായിരിക്കുക. അമേരിക്ക അടക്കമുളള വിദേശ രാജ്യങ്ങളില്‍ ഇത്തരം ടാറ്റു വ്യാപകമാകുന്നുണ്ട്. ഇതിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുളള ഫലം എന്താണെന്ന് ഇതുവരെയും അറിവായിട്ടില്ല.

അമേരിക്കയില്‍ ടാറ്റു സ്റ്റുഡിയോ നടത്തുന്ന ഓസ്‌ട്രേലിയക്കാരനാണ് കണ്ണില്‍ പച്ചകുത്തിയത്. ഇതിന് ലക്ഷങ്ങള്‍ ചെലവായെന്നും നേത്രഗോളത്തിലെ പച്ചകുത്തല്‍ ഇദ്ദേഹമാണ് ആദ്യമായി കണ്ടുപിടിച്ചതെന്നും കരണ്‍ പറയുന്നു. 13 വയസുളളപ്പോഴാണ് താന്‍ ആദ്യമായി ടാറ്റു പതിച്ചതെന്ന് കരണ്‍ പറയുന്നു. 16-ാം വയസ് മുതല്‍ ടാറ്റു ഹോബിയുടെ ഭാഗമായി. പിന്നാലെ ഡല്‍ഹിയില്‍ ഒരു ടാറ്റു സ്റ്റുഡിയോയും ആരംഭിച്ചു. സുഹൃത്തുക്കളേയും ബന്ധുക്കളേയും പറഞ്ഞ് ബോധ്യപ്പെടുത്തി മാസങ്ങള്‍ നീണ്ട ആലോചനയ്ക്ക് ശേഷമാണ് കണ്ണില്‍ പച്ചകുത്താന്‍ കരണ്‍ തീരുമാനമെടുത്തത്.

ലോകത്ത് വിരളം പേര്‍ക്കാണ് ഈ ടാറ്റു ഉളളതെന്നും ഇന്ത്യയില്‍ തനിക്ക് മാത്രമാണെന്നും കരണ്‍ പറയുന്നു. പച്ചകുത്തുമ്പോള്‍ ചൂടുളള സൂചി നേത്രത്തിലേക്ക് കയറുന്നത് പോലെയാണ് അനുഭവപ്പെട്ടതെന്നും എന്നാല്‍ അത് തന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍മീഡിയയിലും ഏറെ ആരാധകരുണ്ടെന്നും കരണ്‍ പറയുന്നു. കഴിഞ്ഞ ആഴ്ച കണ്ണിനകത്ത് ടാറ്റു പതിക്കാന്‍ ശ്രമിച്ച കനേഡിയന്‍ യുവതിക്ക് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടത് വാര്‍ത്തയായിരുന്നു.

Ads by Google
Monday 09 Oct 2017 05.35 PM
YOU MAY BE INTERESTED
TRENDING NOW